എല്ലാവരും ഒന്ന് സൂക്ഷിക്കണമെന്ന് ഉണ്ണിയുടെ കരുതൽ; സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യല്ലേയെന്നും..മറുപടി; ആരാധകരെ വലച്ച് മാർക്കോ സ്റ്റാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; തെളിവായി ആ മൂന്ന് മണിക്കൂർ മുമ്പുള്ള പോസ്റ്റ്; സ്റ്റേ സേഫ് ബ്രോ..എന്ന് കമെന്റുകൾ
മലയാള സിനിമയിലെ സൂപ്പർ താരം നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിലൂടെ ആരാധകർക്ക് മുന്നറിയിപ്പ് നൽകി. തന്റെ അക്കൗണ്ടിൽ നിന്ന് വരുന്ന ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
പ്രശ്‌നം പരിഹരിക്കാൻ ഉള്ള ശ്രമം നടക്കുകയാണെന്നും തുടർന്നുള്ള വിവരങ്ങൾ എല്ലാവരെയും അറിയിക്കുമെന്നും നടൻ വ്യക്തമാക്കി. അതുപോലെ ‘ഉണ്ണി മുകുന്ദൻ ഫിലിംസ്’ എന്ന പേരിലുള്ള നിർമാണ കമ്പനിയുടെ പേജും ഹാക്ക് ചെയ്യപ്പെട്ടതായി താരം അറിയിച്ചു. ‘ഐ ആം ഉണ്ണി മുകുന്ദൻ’ എന്ന പേരിലാണ് താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് ഉള്ളത്. 2.9 ദശലക്ഷം ഫോളോവേഴ്സ് ഉള്ള പേജാണ് ഇത്. ‘ഗെറ്റ് സെറ്റ് ബേബി’ ആണ് താരത്തിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം.
അതേസമയം, മുൻ മാനേജർ നൽകിയ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത് വലിയ വിവാദത്തിന് വഴി തെളിയിച്ചിരുന്നു. തന്നെ മർദ്ദിച്ചെന്ന് കാണിച്ച് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ ഉണ്ടായിരുന്നു.
വിപിൻ ഉണ്ണി മുകുന്ദനെതിരെ പോലീസിനെ സമീപിച്ചത്. മാർക്കോ എന്ന വലിയ വിജയം നേടിയ ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദൻ നായകനായി വന്ന ഗെറ്റ് സെറ്റ് ബേബി വൻ പരാജയമായി മാറിയെന്നും അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പരാതിയിൽ പറഞ്ഞു. ആ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണ്. ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽനിന്ന് നിർമാതാക്കളായ ശ്രീഗോകുലം മൂവീസ് പിന്മാറി. ഇത് താരത്തിന് വലിയ ഷോക്കായെന്നും പരാതിയിൽ ഉണ്ടായിരിന്നു.