സഹയാത്രക്കാരി മറന്നു വച്ച കേവലം ഒരു കണ്ണടയും പുസ്തകവും എടുത്ത് പിന്നാലെ പോയതിലൂടെ വിരമിച്ച ഐപിഎസുകാരന്‍ അനുഭവിച്ചത് ആ ട്രെയിനിലെ തുടര്‍ന്നുള്ള യാത്രയും സ്വന്തം ലഗേജും കൈവിട്ട് പോയ യാതന; റസ്റ്റോറന്റില്‍ നിന്ന് കടം വാങ്ങി ട്രെയിന്‍ ടിക്കറ്റും എടുത്തുവോ? വന്ദേഭാരതില്‍ കണ്ണട കാണാതായി എന്നത് വസ്തുത; വിശദീകരണം ചര്‍ച്ചകളില്‍
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ ഡോക്ടറുടെ കണ്ണട അടിച്ചുമാറ്റിയത് പോലീസ് ഉന്നതന്‍ എന്ന് റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചായിരുന്നു. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതുമില്ല. വന്ദേഭാരതില്‍നിന്നു കിട്ടിയ വീഡിയോ ആണ് സംഭവത്തിലെ പ്രധാന തെളിവ്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു വന്ദേഭാരത് എക്‌സിക്യൂട്ടീവ് കോച്ചില്‍ യാത്ര ചെയ്ത ഒരു ഡോക്ടറുടെ 30,000 രൂപ വിലയുള്ള കണ്ണട ഐ.പി.എസുകാരന്‍ അടിച്ചുമാറ്റിയതായാണ് ആക്ഷേപമെന്ന് മംഗളമാണ് റിപ്പോര്‍ട്ട് ചെയ്തത്. എസ് നാരായണന്റേതായിരുന്നു വാര്‍ത്ത. ഈ വാര്‍ത്തയില്‍ വിശദീകരണവുമായി എത്തുകയാണ് സി ആര്‍ ബിജുവെന്ന പോലീസ് ഉദ്യോഗസ്ഥന്‍. ഇത്തരമൊരു കണ്ണട കാണാതാകല്‍ ഉണ്ടായെന്നും അന്വേഷണം നടന്നുവെന്നും സി ആര്‍ ബിജുവും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്നാണ് ബിജു പറയുന്നത്.
വന്ദേഭാരതിലെ മാത്രമല്ല റെയില്‍വേ സ്റ്റേഷനിലേയും സിസിടിവി ദൃശ്യങ്ങള്‍ പറയുന്ന വസ്തുതകളാണ് സൂചിപ്പിക്കുന്നതെന്നും ബിജു പറയുന്നു. കേരള പോലീസിലെ എക്കാലത്തേയും സത്യസന്ധനായ പോലീസ് ഓഫീസര്‍മാരില്‍ ഒരാള്‍ എന്ന് അറിയപ്പെടുന്ന അദ്ദേഹം സഹയാത്രക്കാരി മറന്നു വച്ച കേവലം ഒരു കണ്ണടയും പുസ്തകവും എടുത്ത് പിന്നാലെ പോയതിലൂടെ ആ ട്രെയിനിലെ തുടര്‍ന്നുള്ള യാത്രയും സ്വന്തം ലഗേജും കൈവിട്ട് പോയ യാതന അനുഭവിച്ചത് കാണാതെ, അവ കൈവശപ്പെടുത്തി എന്ന തരത്തില്‍ നല്‍കിയ വാര്‍ത്ത ഇനിയെങ്കിലും തിരുത്താന്‍ പത്രം തയ്യാറാകണമെന്നാണ് ബിജുവിന്റെ ആവശ്യം. പ്ലാറ്റ് ഫോമിലുള്ള റെസ്റ്റോറന്റില്‍ കയറുകയും റെസ്റ്റോറന്റിലെ ജീവനക്കാരന്റെ കൈയ്യില്‍ പുസ്തകവും കണ്ണടയും ഏല്‍പ്പിക്കുകയും തുടര്‍ന്ന് മറ്റൊരു ട്രെയിനില്‍ ടിക്കറ്റെടുത്ത് ഈ വിരമിച്ച ഓഫീസര്‍ യാത്ര തുടരുകയും ചെയ്തുവെന്ന് ബിജു കുറിക്കുന്നു.
ഈ ഓഫീസര്‍ റെയില്‍വേ ഓഫീസില്‍ ഇവ ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ ഇത്തരം ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ലെന്നതാണ് ഇതിനിടെയിലും ചര്‍ച്ചയാകുന്ന വസ്തുത. റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് എഫ് ഐ ആറോ കേസോ ഒന്നും വരാത്തതിന് പിന്നിലെന്നും ബിജുവിന്റെ പോസ്റ്റില്‍ വ്യക്തം. മംഗളത്തെ പോലെ ഈ വസ്തുത കഥ വിശദീകരിക്കുന്ന ബിജുവും ആ ഐപിഎസുകാരന്റെ പേര് പുറത്തു പറയുന്നില്ല. ഈ വിഷയത്തില്‍ സിആര്‍ ബിജുവിട്ട ആദ്യ പോസ്റ്റ് എഡിറ്റ് ചെയ്തു തിരുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യ പോസ്റ്റില്‍ പേഴ്‌സ് ഉള്‍പ്പെടെ വന്ദേഭാരതില്‍ ആയിപ്പോയ ഇദ്ദേഹം റസ്റ്റോറന്റില്‍ നിന്ന് പണം കടം വാങ്ങിയാണ് ട്രെയിന്‍ ടിക്കറ്റ് പോലും എടുത്തത് എന്ന വരിയും ഉണ്ടായിരുന്നു. ആദ്യ പോസ്റ്റിട്ട് ഒരു മണിക്കൂറിനകം അത് തിരുത്തുകയും ചെയ്തു.
സി ആര്‍ ബിജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ഇന്ന് വന്ന വാര്‍ത്തയാണിത്. വിരമിച്ച ഓഫീസറെ കുറിച്ചാണെങ്കിലും വാസ്തവ വിരുദ്ധ വാര്‍ത്ത അത്യന്തം ഖേദകരമാണ്. വന്ദേ ഭാരതില്‍ അടുത്തടുത്ത് ഇരുന്ന് യാത്ര ചെയ്ത യാത്രക്കാരി മറന്നു വെച്ച കണ്ണടയും ഒരു പുസ്തകവും റിട്ടയര്‍ ചെയ്ത ഓഫീസറുടെ ശ്രദ്ധയില്‍ വരികയും അപ്പോള്‍ തന്നെ അത് അദ്ദേഹം എടുത്ത് യാത്രക്കാരി ഇറങ്ങിയ വഴിയെ മെയിന്‍ എന്‍ട്രന്‍സ് വരെ പോയി അവരെ അന്വേഷിക്കുകയും ചെയ്തു.
യാത്രക്കാരിയെ കാണാത്തതിനാല്‍ തിരികെ ട്രെയിനില്‍ കയറുന്നതിന് അദ്ദേഹം ഓടി എത്തിയപ്പോള്‍ വന്ദേഭാരത് ട്രെയിന്റെ ഡോര്‍ അടഞ്ഞതിനാല്‍ അദ്ദേഹത്തിന് അതില്‍ കയറി യാത്രതുടരാന്‍ കഴിയാതെ വരികയും ചെയ്തു. അദ്ദേഹം തൊട്ടടുത്ത പ്ലാറ്റ് ഫോമിലുള്ള റെസ്റ്റോറന്റില്‍ കയറുകയും റെസ്റ്റോറന്റിലെ ജീവനക്കാരന്റെ കൈയ്യില്‍ പുസ്തകവും കണ്ണടയും ഏല്‍പ്പിക്കുകയും തുടര്‍ന്ന് മറ്റൊരു ട്രെയിനില്‍ ടിക്കറ്റെടുത്ത് ഈ വിരമിച്ച ഓഫീസര്‍ യാത്ര തുടരുകയും ചെയ്തു.
ഈ സമയം അദ്ദേഹത്തിന്റെ ലഗേജുകള്‍ വന്ദേഭാരതില്‍ യാത്ര തുടരുകയായിരുന്നു. പേഴ്‌സ് ഉള്‍പ്പെടെ വന്ദേഭാരതില്‍ ആയിപ്പോയ ഇദ്ദേഹം റസ്റ്റോറന്റില്‍ നിന്ന് പണം കടം വാങ്ങിയാണ് ട്രെയിന്‍ ടിക്കറ്റ് പോലും എടുത്തത്. റെയില്‍വേ പോലീസിന് അറിയിപ്പ് നല്‍കിയാണ് അദ്ദേഹത്തിന്റെ സ്വന്തം ലഗേജുകള്‍ അദ്ദേഹം ഏറ്റെടുത്തത്. വന്ദേഭാരതിലെ മാത്രമല്ല റെയില്‍വേ സ്റ്റേഷനിലേയും CCTV ദൃശ്യങ്ങള്‍ പറയുന്ന വസ്തുതകളാണ് മുകളില്‍ സൂചിപ്പിച്ചത്.
കേരള പോലീസിലെ എക്കാലത്തേയും സത്യസന്ധനായ പോലീസ് ഓഫീസര്‍മാരില്‍ ഒരാള്‍ എന്ന് അറിയപ്പെടുന്ന അദ്ദേഹം സഹയാത്രക്കാരി മറന്നു വച്ച കേവലം ഒരു കണ്ണടയും പുസ്തകവും എടുത്ത് പിന്നാലെ പോയതിലൂടെ ആ ട്രെയിനിലെ തുടര്‍ന്നുള്ള യാത്രയും സ്വന്തം ലഗേജും കൈവിട്ട് പോയ യാതന അനുഭവിച്ചത് കാണാതെ, അവ കൈവശപ്പെടുത്തി എന്ന തരത്തില്‍ നല്‍കിയ വാര്‍ത്ത ഇനിയെങ്കിലും തിരുത്താന്‍ പത്രം തയ്യാറാകണം.
ഇതിനകം തന്നെ സമൂഹ്യമാധ്യമങ്ങളിലൂടെ ലോകം ചുറ്റിക്കഴിഞ്ഞ ഈ വാര്‍ത്തയുടെ വസ്തുത ജനങ്ങളില്‍ എത്തിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളും സമൂഹ്യ മാധ്യമങ്ങളും തയ്യാറാകുകയും വേണം.
CR. ബിജു.
സി ആര്‍ ബിജു ഈ വിഷയത്തില്‍ ആദ്യം ഇട്ട പോസ്റ്റ്(ഇതില്‍ ഒരു വരി പിന്നീട് ഡിലീറ്റ് ചെയ്തു)
ഇന്ന് വന്ന വാര്‍ത്തയാണിത്. വിരമിച്ച ഓഫീസറെ കുറിച്ചാണെങ്കിലും വാസ്തവ വിരുദ്ധ വാര്‍ത്ത അത്യന്തം ഖേദകരമാണ്.
വന്ദേ ഭാരതില്‍ അടുത്തടുത്ത് ഇരുന്ന് യാത്ര ചെയ്ത യാത്രക്കാരി മറന്നു വെച്ച കണ്ണടയും ഒരു പുസ്തകവും റിട്ടയര്‍ ചെയ്ത ഓഫീസറുടെ ശ്രദ്ധയില്‍ വരികയും അപ്പോള്‍ തന്നെ അത് അദ്ദേഹം എടുത്ത് യാത്രക്കാരി ഇറങ്ങിയ വഴിയെ മെയിന്‍ എന്‍ട്രന്‍സ് വരെ പോയി അവരെ അന്വേഷിക്കുകയും ചെയ്തു. യാത്രക്കാരിയെ കാണാത്തതിനാല്‍ തിരികെ ട്രെയിനില്‍ കയറുന്നതിന് അദ്ദേഹം ഓടി എത്തിയപ്പോള്‍ വന്ദേഭാരത് ട്രെയിന്റെ ഡോര്‍ അടഞ്ഞതിനാല്‍ അദ്ദേഹത്തിന് അതില്‍ കയറി യാത്രതുടരാന്‍ കഴിയാതെ വരികയും ചെയ്തു. അദ്ദേഹം തൊട്ടടുത്ത പ്ലാറ്റ് ഫോമിലുള്ള റെസ്റ്റോറന്റില്‍ കയറുകയും റെസ്റ്റോറന്റിലെ ജീവനക്കാരന്റെ കൈയ്യില്‍ പുസ്തകവും കണ്ണടയും ഏല്‍പ്പിക്കുകയും തുടര്‍ന്ന് മറ്റൊരു ട്രെയിനില്‍ ടിക്കറ്റെടുത്ത് ഈ വിരമിച്ച ഓഫീസര്‍ യാത്ര തുടരുകയും ചെയ്തു.