'അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..!'; വിപഞ്ചിക സ്വന്തം അമ്മയോട് ഒടുവിലായി പറഞ്ഞ വാക്കുകൾ; പിന്നാലെ തലേ ദിവസത്തെ ഡിവോഴ്സ് നോട്ടീസ് മനസ്സ് മരവിപ്പിച്ചു; വേറെ മാർഗമില്ലാതെ സഹികെട്ട് കടുംകൈ; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ; കേരളപുരത്തെ നോവായി ആ കുഞ്ഞുമുഖം!
ഷാർജ: ഷാര്‍ജയില്‍ മലയാളി യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് മരിച്ചത്. ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയാണ് യുവതി കടുംകൈ ചെയ്തത്.
മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തില്‍ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങള്‍ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. മരിക്കുന്നതിന് തലേ ദിവസം വന്ന ഡിവോഴ്സ് നോട്ടീസ് വിപഞ്ചികയുടെ മനസ്സ് വല്ലാതെ മരവിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
കഴിഞ്ഞ ദിവസം വിപഞ്ചികയ്‌ക്ക് ഡിവോഴ്സ് നോട്ടീസ് ലഭിച്ചിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയാൽ ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നെന്നാണ് വിവരം. സ്വന്തം അമ്മയോടും ബന്ധുക്കളോടും വിപഞ്ചിക ഈ വിവരം പറഞ്ഞിരുന്നു. അതുപോലെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തുന്നത്. നിതീഷും വിപഞ്ചികയും ഏറെക്കാലമായി അകന്നാണ് കഴിയുന്നത്. സ്ത്രീധനത്തിന്റെ പേരിൽ നിതീഷ് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
എന്നാല്‍, വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര സേനാംഗങ്ങള്‍ ഉടന്‍തന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫൊറന്‍സിക് ലാബിലേയ്ക്കും മാറ്റി. അല്‍ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.