'മകളുടെ കല്യാണമാണ് എല്ലാരും വരണം..'; വാട്സ്ആപ്പിൽ വിവാഹ ക്ഷണക്കത്തെന്ന വ്യാജേന എത്തും; ഫയൽ തുറന്നാൽ പണി കിട്ടും ഉറപ്പ്; വല വിരിച്ച് ഹാക്കർമാർ; പുതിയ തരം തട്ടിപ്പിനെ കുറിച്ച് പോലീസ്; മുന്നറിയിപ്പ്..!

Update: 2024-11-13 09:55 GMT

ഡൽഹി: സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചപ്പോൾ ആളുകൾ എന്ത് ഉണ്ടെങ്കിലും സോഷ്യൽ മീഡിയ വഴിയെ അറിയിക്കത്തുള്ളൂ. നേരിട്ട് പോയി കണ്ടുള്ള സംസാരങ്ങൾ കുറഞ്ഞു. അത്തരം ഒരു വാട്സ്ആപ്പിൽ വരുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. വിവാഹ ക്ഷണക്കത്ത് അയച്ച് നടത്തുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ചാണ് പോലീസ് പറയുന്നത്. ബന്ധുക്കളും പരിചയക്കാരുമെല്ലാം വിവാഹ കത്ത് വാട്സ്ആപ്പ് വഴി അയക്കുന്നത് ഇന്നത്തെ കാലത്ത് പതിവ് കാര്യമാണ്.

പക്ഷെ വിവാഹ ക്ഷണക്കത്തെന്ന വ്യാജേനയെത്തുന്ന ചില ഫയലുകൾ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോർന്നേക്കാമെന്നും പണം തട്ടി എടുക്കാനും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് പോലീസ് നൽകുന്നത്.

വാട്സ്ആപ്പ് വഴി എപികെ ഫയലുകളായി വ്യാജ വിവാഹ ക്ഷണക്കത്തുകൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം ഫയലുകൾ ഡൗണ്‍ലോഡ് ചെയ്യുമ്പോൾ ഫോണിൽ പ്രവേശിക്കുന്ന മാൽവെയറുകൾ ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തും. ഇതോടെ നമ്മളറിയാതെ സന്ദേശങ്ങൾ അയക്കാനും പണം ചോർത്താനും ഹാക്കർമാർക്ക് സാധിക്കും.

പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിവാഹ ക്ഷണക്കത്ത് എന്ന വ്യാജേന വാട്സ്ആപ്പിൽ സന്ദേശം ലഭിക്കുന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. പരിചയക്കാർ ആരെങ്കിലുമാവും എന്നു കരുതി സന്ദേശത്തോടൊപ്പമുള്ള വിവാഹ കത്ത് കാണാനായി ഫയൽ ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിൽ എത്തും. നമ്മുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ വിവരങ്ങൾ ഉൾപ്പെടെ തട്ടിപ്പുകാരുടെ കൈകളിലെത്തുന്നതോടെ അവർക്ക് സന്ദേശങ്ങൾ അയക്കാനും പണം ആവശ്യപ്പെടാനും കഴിയും. മറ്റ് സ്വകാര്യ വിവരങ്ങൾ ദുരുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യാനും സാധ്യത ഉണ്ട്.

ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടതായി ഹിമാചൽ പ്രദേശിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റ് ഡിഐജി മോഹിത് ചൗള വ്യക്തമാക്കി. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള ഫയലുകൾ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. അത് അയച്ചത് ആരാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഫയൽ തുറക്കണമെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

Tags:    

Similar News