ലിസ്റ്റിന്റെ ഭാഗ്യം തെളിഞ്ഞത് പൃഥ്വിരാജിനെ കണ്ടുമുട്ടിയതോടെ; നല്ല നിർമാതാവ് എന്ന പേര് എടുത്തതും തലക്കനം; ഇതോടെ പല സിനിമകളും ക്ലച്ച് വിട്ടു; ഒടുവിൽ ബേബി ഗേളിൽ തിരിച്ചുവരവിനിരിക്കുമ്പോൾ വീണ്ടും സ്വയം വരുത്തിവച്ച പുലിവാല്; ചാക്കോച്ചൻ കൈയൊഴിഞ്ഞപ്പോൾ നിവിനെ തിരഞ്ഞെടുത്ത ലിസ്റ്റിൻ ബുദ്ധി; നിവിനെ പറ്റിക്കാൻ നോക്കിയപ്പോൾ നെട്ടോട്ടം; നിവിൻ പൊളിക്കും ലിസ്റ്റിൻ സ്റ്റീഫനും ഇടയിൽ സംഭവിക്കുന്നത്!
ഇടയ്ക്കിടെയുള്ള വിവാദങ്ങൾ ഇല്ലാതെ ഇപ്പോൾ മലയാള സിനിമ ഇല്ല എന്ന താരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സിനിമ നിർമാതാക്കൾക്കിടയിൽ നടന്മാർക്കിടയിലൊമൊക്കെ പുതിയ വിവാദങ്ങൾ രൂപപ്പെടുകയാണ്. ഒരു കാലത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന പേരിൽ മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് സിനിമയിലെ ലഹരിയായിരുന്നു പ്രധാന ചർച്ച വിഷയം. അതിനിടയിലാണ് ഇപ്പോൾ പൃഥ്വിരാജിന്റെ ഭാഗ്യ നിർമ്മാതാവ് എന്ന് അറിയപ്പെടുന്ന ലിസ്റ്റിൻ സ്റ്റീഫൻ എന്ന ഉഴവൂരുകാരൻ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിരിക്കുന്നത്.
മലയാളത്തിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചൂടേറിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ആ നടൻ ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ലിസ്റ്റിൻ പറഞ്ഞു. കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ തെറ്റ് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും വലിയ കുഴപ്പത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ ഒരു നല്ല കച്ചവടക്കാരൻ ആണെങ്കിലും ബുദ്ധിപരമായി മികവ് തെളിയിച്ചിട്ടുള്ള നിർമാതാവ് അല്ല. മലയാള സിനിമയിൽ തന്നെ വളരെ യാദൃച്ഛികമായിട്ടാണ് എത്തിപ്പെട്ടത്.
ഒരു ഉഴവൂരുകാരൻ എങ്ങനെ മലയാള സിനിമയിലെ നിർമാതാവ് ആയി എന്നുള്ള ചർച്ചകളും ഇപ്പോൾ വ്യാപകമാണ്. ട്രാഫിക് എന്ന് പറയുന്ന സിനിമയിൽ മുതൽമുടക്കിയിരിക്കുന്ന ഒരാളും നിർമാതാവ് ഗുഡ്‌വിൽ എന്റെർറ്റൈന്മെന്റ്സ് ഉടമ ജോബി ജോർജുo തമ്മിൽ ഒരു തർക്കം ഉണ്ടാവുമ്പോൾ ആ തർക്കത്തിന് പരിഹാരമായി ട്രാഫിക് ജോബി ജോർജിന് കൊടുക്കുകയും എന്നാൽ ജോബി ജോർജ് ബാങ്കോക്ക് സമ്മർ എന്ന് പറയുന്ന ഒരു സിനിമയിൽ രംഗപ്രവേശനത്തിന് ശ്രമിച്ചു കൊണ്ടിരുന്നതിന് ഈ സിനിമ ലിസ്റ്റിൻ സ്റ്റീഫനെ ഏൽപ്പിക്കുകയിരുന്നു. അങ്ങനെയാണ് ലിസ്റ്റിൻ സിനിമ നിർമാണ മേഖലയിൽ വരുന്നത്.
പിന്നീട് പൃഥ്വിരാജിനെ കണ്ടുമുട്ടിയതോടെ അവർ തമ്മിൽ നല്ല അടുപ്പത്തിൽ ആവുകയും. ഇതോടെ പൃഥ്വിരാജിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിർമാതാവായി ലിസ്റ്റിൻ മാറുകയും ചെയ്തു. അവർ ഒരുമിച്ച് കച്ചവടവും തുടങ്ങിയതോടെ ലിസ്റ്റിന്റെ ഭാഗ്യം തെളിഞ്ഞു. ഭാഗ്യ നിർമാതാവ് എന്ന പേര് എടുത്തതോടെ ലിസ്റ്റിന് അൽപ്പം തലക്കനവും വന്നു. ഇതോടെ പല ലിസ്റ്റിൻ സിനിമകളിൽ അത് പ്രതിസന്ധി സൃഷ്ട്ടിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ബേബി ഗേൾ എന്ന് പറയുന്ന സിനിമ നിർമിക്കാൻ ലിസ്റ്റിൻ തീരുമാനിക്കുകയായിരിന്നു.
ആദ്യം ബേബി ഗേളിന്റെ നടനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയാണ് ഡേറ്റും എടുത്ത് അവസാന നിമിഷം വരെ പോയ ലിസ്റ്റിനും കുഞ്ചാക്കോ ബോബനും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായി. കുഞ്ചാക്കോ വളരെ ബുദ്ധിപരമായ ആളായത് കൊണ്ട് ഒരാളോടും ഇതിനെപറ്റി പറഞ്ഞില്ല. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാമൂട്ടിയും മോഹൻലാലും അഭിനയിക്കുന്ന സിനിമയിൽ പ്രധാനപ്പെട്ട റോൾ ഉള്ളതുകൊണ്ട് അവരുടെ സമയം കളയാനും താല്പര്യം ഇല്ലാത്തത് കൊണ്ട് എപ്പോൾ വേണമെങ്കിലും ആ സിനിമയിലോട്ട് പോകാം എന്നൊക്കെ പറഞ്ഞാണ് ചാക്കോച്ചൻ ബേബി ഗേൾ സിനിമയിൽ നിന്ന് പിന്മാറുന്നു എന്നാണ് പറയപ്പെടുന്നത്.
എന്നാൽ, അതല്ല വാസ്തവമെന്നും ലിസ്റ്റിനും ആയിട്ടുള്ള ഭിന്നത കാരണമാണ് കുഞ്ചാക്കോ ബോബൻ ബേബി ഗേൾ സിനിമ വിട്ടുപോയതെന്ന് വ്യക്തമാണ്. മാമൂട്ടിയും മോഹൻലാലും നയൻതാരയും ഫഹദ് ഫാസിലുമൊക്കെ ഉള്ള സിനിമയാണ് മഹേഷ് നാരായണന്റെ സിനിമ അതുകൊണ്ട് തന്നെ എല്ലാവരുടെയും സമയം നോക്കി തന്നെയാണ് സിനിമ എടുത്തിരിക്കുന്നത്.എന്നാൽ, ബുദ്ധിപരമായി ഇക്കാര്യം പറഞ്ഞ് മുങ്ങിയപ്പോൾ പകരം ലിസ്റ്റിൻ കണ്ടെത്തിയത് നിവിൻ പോളിയെ ആയിരുന്നു. നിവിന് ഇടക്കാലത്ത് തിരിച്ചടി കിട്ടി മാറി നിന്നെങ്കിലും വീണ്ടും പതിയെ കഠിന ശ്രമത്തിലൂടെ കയറി വരുന്ന നടൻ. നിവിൻ എല്ലാ കാര്യങ്ങളും പറഞ്ഞു സോഷ്യൽ മീഡിയയിൽ പബ്ലിസിറ്റിയും കൊടുത്തു. എന്നാൽ നിവിനുമായി ലിസ്റ്റിൻ കരാർ ഒപ്പിടാൻ വിസമ്മതിച്ചു. പിന്നെ ആവട്ടെ എന്ന് പറഞ്ഞ് നിവിനെ പറ്റിക്കാൻ ശ്രമിച്ചു എന്നാണ് നിവിൻ ആരോപിക്കുന്നത്.
എത്ര രൂപ പ്രതിഫലം കൊടുക്കാം തുടങ്ങിയ കാര്യങ്ങൾ കൃത്യമായ കരാർ ഒപ്പിടാൻ കഴിയാതെ പോയതോടെ നിവിൻ ഒടുവിൽ സിനിമ ഷൂട്ടിങ്ങിൽ നിന്നും ഇറങ്ങിപ്പോയി. ഇതിനെ തുടർന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ നിവിനെ മനഃപൂർവം പരിഹസിക്കുന്നതിനു വേണ്ടി ഒരു നടൻ വലിയ തെറ്റ് ചെയ്തു എന്ന് പറഞ്ഞത്. പേര് പറഞ്ഞില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പരസ്പ്പരം അൺഫോളോ ചെയ്ത് ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാവുകയും ഒടുവിൽ അത് വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.
നിർമാതാക്കൾക്കിടയിലെ വിമത ശബ്ദമായ സാന്ദ്ര തോമസ് അപ്പോൾ തന്നെ കേസ് പിടിച്ചു. പുരുഷ നിർമാതാക്കളാൽ നിറഞ്ഞു നിൽക്കുന്ന സ്ത്രീ സാന്നിധ്യവും ചെറുത്തു നിൽപ്പിന്റെ പ്രതീകവുമാണ് സാന്ദ്ര തോമസ്. സാന്ദ്ര തോമസിനെ അപമാനിച്ചതിന്റെ പേരിൽ സാന്ദ്ര കൊടുത്ത പരാതിയിൽ ആന്റോ ജോസഫും രാകേഷും അടക്കമുള്ള നിർമാതാക്കൾക്കെതിരെ കേസെടുക്കുകയും ആ കേസിന്റെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നിർമാതാക്കളുടെ പുരുഷ ആധിപത്യ സാന്നിധ്യത്തെ എവിടെ അവസരം കിട്ടിയാലും തക്കം പാർത്തിരുന്ന് സാന്ദ്ര തോമസ് യുദ്ധം പ്രഖ്യാപിക്കും. അതുകൊണ്ടാണ് സാന്ദ്ര വിശദമായി തന്നെ പോസ്റ്റിട്ടത്.
സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിന് വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്.
അടുത്ത തിരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിന പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്. കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിൻ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. തിയറ്ററുകളിൽ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീർത്ത് മലയാള സിനിമയിൽ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇപ്പോൾ ചെയ്യുന്നത്.
ആർക്കാണ് ഇതുകൊണ്ടു നേട്ടം?
ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മറ്റു പല സിനിമകൾക്കും കൂടി പലിശയ്ക്കു പണം നൽകുന്നയാളാണെന്നു നമുക്ക് അറിയാം. ഇപ്പോൾ തിയറ്ററിയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ പോലും വൻതുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്ക്രീനുകൾ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ‘മാജിക് ഫ്രെയിമിന്റെ’ നിയന്ത്രണത്തിലാണ്. മലയാളത്തിൽ സിനിമ നിർമിക്കാൻ നിക്ഷേപകർ വരാതായാൽ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളിൽ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരിൽ നിന്നു വൻതുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിൻ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്. ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങൾ അദ്ദേഹത്തിനു താൽക്കാലിക ലാഭമുണ്ടാക്കാൻ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിൻ ഒന്ന് ഓർക്കണം ലിസ്റ്റിൻ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകൾ’ കാര്യം നടന്നു കഴിഞ്ഞാൻ നിങ്ങളെയും വിഴുങ്ങും.
അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിർമാതാക്കൾക്കു വംശനാശം സംഭവിച്ചിരിക്കും. ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവർത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്. പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാർഗങ്ങൾ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല. വട്ടിപലിശക്കാരന്റെ സ്വാധീനവും താൽപര്യങ്ങളും കാരണം ഇപ്പോൾ ഒരു നിർമാതാവിനു നേരിട്ട് പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണു മലയാളം ചാനൽ ലോകത്തുണ്ടാക്കിയിരിക്കുന്നത്.
ഒരു സാധാരണ സിനിമ നിർമ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താൽപര്യമാണ്. അതിന്റെ കെടുതികൾ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവർത്തകരും മാധ്യമങ്ങളും തിരിച്ചറിയണം.ലിസ്റ്റിൻ സ്റ്റീഫൻ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം.
ആരും തെറ്റിദ്ധരിക്കരുതെന്ന് അഭ്യർഥിക്കുന്നു തീർത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്രയും പറഞ്ഞത്. ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തിൽ ഇരിക്കുന്നവർ കുറ്റകരമായ മൗനം പാലിക്കുന്നതും നിസ്സഹായതയാൽ പിന്തുണക്കുന്നതും കാണുമ്പോൾ അതിയായ ദുഃഖം തോനുന്നു. മലയാള സിനിമയും അതിന്റെ നിർമ്മാതാക്കളും മറ്റ് സാങ്കേതിക പ്രവർത്തകരും അതിൻ്റെ നല്ലകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയോടെ, സാന്ദ്ര തോമസ്
അതീവ ഗൗരവകരമായ വിഷയങ്ങളാണ് ലിസ്റ്റിനിലൂടെ സാന്ദ്ര തോമസ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ടാണ് ലിസ്റ്റിൻ സാന്ദ്രയ്ക്ക് അസൂയയാണ് എന്നൊക്കെ പറഞ്ഞ് രംഗത്ത് വന്നത് വാസ്തവത്തിൽ സാന്ദ്രയുടെ അസൂയ അല്ല പ്രശ്‌നം നേരെമറിച്ച് സിനിമ നിർമാണ മേഖലയെ സ്വന്തം കൈപ്പിടിയിൽ ഒതുക്കുവാനും സാന്ദ്ര പറഞ്ഞതുപോലെ ചില തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരുടെ സഹായത്തോടെ താൻ മാത്രം നിലനിൽക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ്.
ആ മുഖം മൂടി പുറത്തറിയാൻ നിവിൻ പോളി നിമിത്തം ആയെന്ന് മാത്രം.പ്രശ്‌നം വഷളായതോടെ നിവിനുമായി കോമ്പ്രോമിസ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നിവിനെ ഇപ്പോൾ സമ ആശ്വാസിപ്പിച്ച് കൊണ്ടുവരാനാണ് നീക്കം. എന്നാൽ അവസരങ്ങൾ കുറഞ്ഞാലും നിലപാടിൽ വെള്ളം ചേർക്കാൻ താൽപ്പര്യം ഇല്ലെന്ന് പറഞ്ഞ് നിവിൻ മാറി നിൽക്കുന്നു.