'കുറച്ചൊക്കെ മനസാക്ഷി വേണ്ടേ..സാറെ; ഞാൻ അച്ഛനെയും അമ്മയെയും കയറ്റാൻ വന്നതാണ്; ശരി നീ വണ്ടി സ്റ്റേഷനിലോട്ട് വിട്..!!'; തിരക്കേറിയ തമ്പാനൂർ സ്റ്റാൻഡ്; കാർ പാർക്കിങ്ങിനെ ചൊല്ലി പോലീസുമായി തർക്കിച്ച് യുവാവ്; സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ അടപ്പിച്ചെന്ന് പരാതി; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
തിരുവനന്തപുരം: തിരക്കേറിയ തമ്പാനൂർ സ്റ്റാൻഡിൽ കാർ പാർക്കിങ്ങിനെ ചൊല്ലി പോലീസുമായി തർക്കിച്ച് യുവാവ്. തമ്പാനൂർ ബസ് സ്റ്റാൻഡിൽ ബസ് വളഞ്ഞുവരുന്ന ഭാഗത്താണ് കാർ പാർക്ക് ചെയ്തിട്ടതിന് തർക്കം നടന്നത്. വൃദ്ധ ദമ്പതികളെ വിളിക്കാൻ വന്ന ആളാണ് വീഡിയോക്ക് പിന്നിൽ. അച്ഛനെയും അമ്മയെയും കയറ്റാൻ വന്നതാണെന്നും വണ്ടി ഇവിടെ ഞാൻ പാർക്ക് ചെയ്തിട്ടില്ലെന്നും വീഡിയോയിൽ പറയുന്നു.
അവർ ബസിറങ്ങി നടന്നുവരുന്ന ദൂരം മാത്രമേ പാർക്ക് ചെയ്തിട്ടുള്ളുവെന്നും യുവാവ് അവകാശപ്പെട്ടു. അപ്പോൾ തന്നെ ഇവിടെ പാർക്ക് ചെയ്തത് ശരിയായില്ലെന്നും പറഞ്ഞ് സ്റ്റേഷനിൽ കൊണ്ടുപോയി ഫൈൻ അടപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി. ഒരു മനസാക്ഷി വേണ്ടേയെന്നും ആശുപത്രിയിൽ പോകാൻ വേണ്ടി വന്നവരാണ്. അവരോടാണ് പോലീസ് ഈ പ്രവർത്തി കാണിക്കുന്നതെന്നും വീഡിയോയിൽ പറയുന്നത്.
വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് തമ്പാനൂർ പോലീസ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ...
വയോധിക ദമ്പതികൾ ബസിൽ വന്നിറങ്ങി അവരെ പിക്ക് ചെയ്യാൻ വന്ന ആളാണ് ആവശ്യമില്ലാതെ പ്രശ്‌നം ഉണ്ടാക്കിയത്. ആ വീഡിയോയിൽ കണ്ടത് ഒന്നും സത്യമല്ല. കെഎസ്ആർടിസി റൗണ്ട് അടിച്ച് കയറുന്ന സ്ഥലമാണ്. അവിടെ കൊണ്ട് വന്ന് പാർക്ക് ചെയ്തു. മൂന്ന് നാല് പ്രാവശ്യം സർ പറഞ്ഞു വണ്ടി എടുത്തുമാറ്റാൻ. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ഈ പറയുന്ന ആൾക്ക് അത് ഇഷ്ടപ്പെടാതെ സംസാരം ആവുകയും. പെട്ടെന്ന് ഇയാൾ ഫോൺ എടുത്ത് വീഡിയോ എടുക്കുകയായിരുന്നു.
അയാൾ ആവശ്യമില്ലാതെയാണ് പ്രശ്‌നം ഉണ്ടാക്കിയത്. ആ സമയത്ത് കാറിൽ അവർ വന്നു കയറിയതാണ്. അല്ലാതെ നമ്മൾ അവരെ ഇവിടെ പിടിച്ചുകൊണ്ട് വന്ന് ഒന്നും ചെയ്തിട്ടില്ല. അവർ കാറിൽ നിന്ന് ഇറങ്ങാനുള്ള ആവശ്യം പോലുമില്ലായിരുന്നു. വണ്ടി മാറ്റിയിടാൻ എത്രപ്രാവശ്യം പറഞ്ഞു. വേറെ ഇതിൽ ഒന്നും ഒരു സത്യവുമില്ല. നിലവിൽ പെറ്റി അടിച്ചുവിട്ടു അത്രയേ ഉള്ളു.