സാക്കീര്‍ നായികിന് എച്ച് ഐ വി ബാധയോ? എയ്ഡ്‌സ് ഉണ്ടെന്ന് പറയുന്ന മെഡിക്കല്‍ രേഖ ചര്‍ച്ചയാക്കി ബിജെപി നേതാക്കള്‍; സോഷ്യല്‍ മീഡിയിയല്‍ അസുഖ വിവാദം കത്തി പടരുമ്പോള്‍ എല്ലാം നിഷേധിച്ച് വിവാദ മതപ്രഭാഷകനും; ഇന്ത്യ തേടുന്ന സക്കീര്‍ നായകന്‍ മലേഷ്യയില്‍ ഒളിച്ചിരിക്കുന്നത് എവിടെ?
ക്വാലാലംപൂര്‍ :കള്ളപ്പണം വെളുപ്പിക്കല്‍, ഇസ്ലാമിക മതമൗലികവല്‍ക്കരണം എന്നീ കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ തേടുന്ന ഇസ്ലാം മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മലേഷ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച് ഐവി ബാധയാണെന്നാണ് ചില വാര്‍ത്താ ചാനലുകള്‍ പുറത്തുവിടുന്ന വിവരം. സിഎന്‍എന്‍ ഐബിന്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. മലേഷ്യയിലെ മുന്‍നിര സ്വകാര്യ ആശുപത്രി ശൃംഖലയായ സണ്‍വേ മെഡിക്കല്‍ കോളെജ് ആശൂപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഹൃദ്രോഗം, അണുബാധ തുടങ്ങിയ മേഖലകളിലെ ചികിത്സയ്ക്ക് പേര് കേട്ട ആശൂപത്രിയാണിത്.
ഇന്ത്യ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മലേഷ്യയില്‍ അഭയം തേടിയ സക്കീര്‍ നായിക്ക് അവിടെയും ഇസ്ലാമിക മതമൗലികവല്‍ക്കരണം തുടരുകയായിരുന്നു. അതിനിടയിലാണ് പൊടുന്നനെ സക്കീര്‍ നായിക്കിനെ കടുത്ത രോഗബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം പുറത്തുവന്നത്. ഇസ്ലാമിക പ്രഭാഷകനും ഒളിവിലായിരിക്കുന്നയാളുമായ സാക്കിര്‍ നായിക്ക് എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടെന്ന വ്യാജപ്രചാരണങ്ങള്‍ നിഷേധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഈ വാര്‍ത്തയെ ബിജെപി നേതാവ് അമിത് മാല്‍വിയ സത്യമായാണെന്ന് അവകാശപ്പെട്ട റിപ്പോര്‍ട്ടും പങ്കുവെച്ചു. ഈ മെഡിക്കല്‍ രേഖയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതിനിടെയാണ് നായിക് എല്ലാം നിഷേധിക്കുന്നത്. അങ്ങനെ എങ്കില്‍ പ്രചരിക്കുന്നത് വ്യാജ രേഖയാകാനാണ് സാധ്യത. നായിക് നിഷേധിക്കുമ്പോഴും വാര്‍ത്ത അതിവേഗം പ്രചരിക്കുകയാണ്.
വാര്‍ത്ത നിഷേധിച്ച് സാക്കീര്‍ നായിക്
അതിനിടെ തനിക്കെതിരായ വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ച് മതപ്രഭാഷകന്‍ സാക്കിര്‍ നായിക് രംഗത്തു വന്നതായി മീഡിയാ വണ്ണും റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കിംവദന്തികളാണെന്ന് സാക്കിര്‍ നായിക് പറഞ്ഞവെന്നാണ് മീഡിയാ വണ്‍ പറയുന്നത്. എന്നാല്‍ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സാക്കിര്‍ നായികിന്റെ അഭിഭാഷകന്‍ അക്ബര്‍ദിന്‍ അബ്ദുള്‍ കാദിര്‍ പറഞ്ഞതായാണ് മീഡിയാ വണ്‍ വിശദീകരണം.
പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ അസംബന്ധമെന്നാണ് സാക്കിര്‍ നായിക് വിശേഷിപ്പിച്ചത്. പ്രാദേശിക പോര്‍ട്ടലായ മലേഷ്യാകിനിയോടായിരുന്നു സാക്കിറിന്റെ പ്രതികരണം. എയ്ഡ്‌സ് രോഗവുമായി ബന്ധപ്പെട്ട് മലേഷ്യയിലെ ക്ലാങ് താഴ്വരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സാക്കിര്‍ ചികിത്സയിലാണെന്ന തരത്തിലായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചത്. സാക്കിറിന്റെ ജനപ്രീതിയും സ്വാധീനവും കാരണം അദ്ദേഹത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താനുള്ള ശ്രമമായിരുന്നു വ്യാജപ്രചരണമെന്ന് അക്ബര്‍ദിന്‍ അബ്ദുള്‍ കാദിര്‍ പറഞ്ഞു. അവസാനമായി കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ആരോഗ്യവാനായിരുന്നെന്നുവെന്നും വ്യാജ ആരോപണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അക്ബര്‍ദിന്‍ കൂട്ടിച്ചേര്‍ത്തു.
ഫ്രീ മലേഷ്യ ടുഡേയ് എന്ന മാധ്യമത്തോട് സംസാരിച്ച നായിക് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആരോപണങ്ങളില്‍ യാതൊരു സത്യവുമില്ലെന്ന് പറഞ്ഞു. ''ഇത് പൂര്‍ണമായും കള്ളമാണ്, വ്യാജവാര്‍ത്തയാണ്,'' എന്ന് പറഞ്ഞ അദ്ദേഹം താന്‍ നല്ല ആരോഗ്യത്തിലാണ് എന്നും കൂട്ടിച്ചേര്‍ത്തു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഈ തരത്തിലുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരണം നേടിയതോടെയാണ് നായിക്ക് രംഗത്തെത്തിയത്.