തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മൈസൂര്‍-ദര്‍ഭാംഗ എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ആറുകോച്ചുകള്‍ പാളം തെറ്റി; രണ്ടുകോച്ചുകള്‍ക്ക് തീപിടിച്ചു.
തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം
Update: 2024-10-11 16:23 GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. മൈസൂര്‍-ദര്‍ഭാംഗ എക്‌സ്പ്രസ് (12578) ട്രെയിന്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു. തിരുവള്ളൂര്‍ ജില്ലയില്‍ കവരൈപേട്ടയിലാണ് സംഭവം.
ആറുകോച്ചുകള്‍ പാളം തെറ്റി. രണ്ടുകോച്ചുകള്‍ക്ക് തീപിടിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആര്‍ക്കും ഗുരുതര പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. 10 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 8.50 ഓടെയാണ് സംഭവം. രക്ഷാദൗത്യം ആരംഭിച്ചു. ആംബലന്‍സുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി.
അപകട സമയത്ത് എക്‌സ്പ്രസ് ട്രെയിന്‍ ജീവനക്കാര്‍ക്ക് കുലുക്കം അനുഭവപ്പെട്ടതായും, പിന്നീട് ട്രെയിന്‍ ലൂപ് ലൈനിലേക്ക് കയറി നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയില്‍ ഇടിക്കുകയും ആയിരുന്നുവെന്ന് പറയുന്നു.