അവള്‍ക്കൊപ്പം: ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ല്യുസിസി

ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡബ്ല്യുസിസി

Update: 2025-01-07 18:11 GMT

കൊച്ചി: അശ്ലീല അധിക്ഷേപത്തിന്റെ പേരില്‍ ബോബി ചെമ്മണ്ണൂരിന് എതിരെ പരാതി നല്‍കിയ നടി ഹണി റോസിനെ പിന്തുണച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു.

ഹണി റോസിന്റെ പരാതിയില്‍, സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്.

നടിയുടെ ചിത്രം മോശമായ രീതിയില്‍ തംബ്നെയില്‍ ആയി ഉപയോഗിച്ച 20 യുട്യൂബര്‍മാര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ബോച്ചെയ്ക്ക് എതിരെ പരാതി നല്‍കിയ വിവരം നടി തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണു പുറത്തുവിട്ടത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണു പരാതി നല്‍കാന്‍ തീരുമാനിച്ചത്. വൈകിട്ട് അഞ്ചരയോടെയാണു സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി കൈമാറിയത്.

Tags:    

Similar News