ബെല്‍ജിയം മോട്ടോര്‍വേ അപകടത്തില്‍ ബ്രിട്ടീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്
ബ്രസല്‍സ്: ബെല്‍ജിയന്‍ മോട്ടോര്‍ വേയി ഉണ്ടായ വാഹന അപകടത്തില്‍ 12 കാരനായ ഒരു ബ്രിട്ടീഷ് ബാലന്‍ കൊല്ലപ്പെട്ടു. കുട്ടിയുടെ ഇരട്ട സഹോദരന്‍ ഉള്‍പ്പടെ ആ കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സിലായിരുന്നു അപകടം നടന്നത്. ഫ്രഞ്ച് അതിര്‍ത്തിയിലേക്ക് കുട്ടിയുടെ കുടുംബം യാത്ര ചെയ്യുന്ന സമയത്ത് അതിരാവിലെ 1 മണിക്കാണ് അപകടം ഉണ്ടായത് എന്നാണ് ബെല്‍ജിയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടിയുടെ കുടുംബം സഞ്ചരിച്ചിരുന്ന, ബ്രിട്ടീഷ് റെജിസ്‌ട്രേഷനുള്ള ബി എം ഡബ്ല്യു എക്സ് 5 കാര്‍ നിയന്ത്രണം വിട്ട് മോട്ടോര്‍ വേയ്ക്കും എക്സിറ്റ് റോഡിനുമിടയിലുള്ള മതിലില്‍ ഇടിക്കുകയായിരുന്നുവത്രെ. 12 വയസ്സുകാരന്‍ കാറില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീഴുകയും വീഴ്ചയില്‍ പറ്റിയ പരിക്കിനാല്‍ മരണമടയുകയുമായിരുന്നെന്ന് ബെല്‍ജിയം പോലീസ് പറയുന്നു. പ്രതികൂല കാലാവസ്ഥയോ, അമിതവേഗമോ ആയിരുന്നോ അപകടത്തിനു കാരണം എന്നറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
മരണമടഞ്ഞ ബാലനും ഇരട്ട സഹോദരനും ഉള്‍പ്പടെ നാല് കുട്ടികളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന നാലു പേര്‍ക്ക് നിസ്സാര പരിക്കുകള്‍ ഏറ്റപ്പോള്‍, ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് അഞ്ചുപേരും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടത്തിലെ പെട്ട കുടുംബത്തിന്റെ വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.