നനീട്ടനിലെ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്ത അഫ്ഗാന്‍ അഭയാര്‍ത്ഥി കുറ്റക്കാരന്‍; ഇരയുടെ മേല്‍ ഒന്നിലധികം തവണ ലൈംഗിക പീഢനം നടത്തിയെന്ന് കോടതി

നനീട്ടനിലെ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി റേപ്പ് ചെയ്ത അഫ്ഗാന്‍ അഭയാര്‍ത്ഥി കുറ്റക്കാരന്‍

Update: 2026-02-11 04:48 GMT

ലണ്ടന്‍: വന്‍ പ്രതിഷേധത്തിനും, പോലീസ് സത്യം മറച്ചു വയ്ക്കുന്നു എന്ന ആരോപണത്തിനും ഇടയാക്കിയ 12 കാരി ബലാത്സംഗം ചെയ്യപ്പെട്ട കേസി അഫ്ഗാന്‍ അഭയാര്‍ത്ഥി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നിസ്സഹായയായ ഇരയുടെ മേല്‍ ഒന്നിലധികം തവണ ലൈംഗിക പീഢനം നടത്തി എന്നാണ് കോടതി നിരീക്ഷിച്ചത്. വാര്‍വിക്ക്ഷയറിലെ നനീട്ടനില്‍ വെച്ച് കഴിഞ്ഞ വേനല്‍ക്കാലത്താണ് സംഭവം നടന്നത്. ക്രൂരത പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍, ആര്‍ത്തു ചിരിച്ചുകൊണ്ടായിരുന്നു അഹമ്മദ് ംഉലാഖില്‍ എന്ന 23 കാരന്‍ നിസ്സഹായയായ 12 കാരിയെ ആക്രമിച്ചത് എന്ന് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

ബലാത്സംഗത്തിനും, ലൈംഗിക പീഡനങ്ങള്‍ക്കും പുറമെ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, അശ്ലീല വീഡിയോ ചിത്രീകരിക്കല്‍ എന്നീ കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് വാര്‍വിക്ക്ഷയര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഇടുങ്ങിയ ഇടവഴിയില്‍ വെച്ചായിരുന്നു ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയത്.


ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു അഫ്ഗാന്‍ അഭയാര്‍ത്ഥിയായ മൊഹമ്മദ് കബീറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുണ്ട്. യു കെയില്‍ എത്തി വെറും നാല് മാസങ്ങള്‍ക്കിപ്പുറമാണ് അഹമ്മദ് മുലാഖീല്‍ ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. തടവ് ശിക്ഷയായിരിക്കും ഇയാള്‍ക്ക് ലഭിക്കുകയെന്നും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുമെന്നും കൊടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News