കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; ഇന്ത്യന്‍ വംശജന്‍ യു.എസില്‍ അറസ്റ്റില്‍

കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി

Update: 2025-05-31 06:33 GMT

ന്യൂയോര്‍ക്: കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ യു.എസില്‍ അറസ്റ്റില്‍. നാല്‍പത്തിരണ്ടുകാരനായ ഗുരുദേവ് സിങ്ങിനെയാണ് യു.എസ് കസ്റ്റംസ്, അതിര്‍ത്തി സുരക്ഷ (സി.ബി.പി) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക് അതിര്‍ത്തിയിലെ ചാംപ്ലയിന്‍ തുറമുഖത്തുനിന്നാണ് ബുധനാഴ്ച ഇയാള്‍ പിടിയിലായത്.

കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ഇന്‍ഡ്യാന സംസ്ഥാനത്ത് സിങ്ങിനെതിരെ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. കാനഡയിലേക്ക് കടക്കാനുള്ള ശ്രമം നിരസിക്കപ്പെട്ടതോടെയാണ് സിങ്ങിനെ സി.ബി.പി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. സന്ദര്‍ശക വിസയിലെത്തി 2016 മുതല്‍ യു.എസില്‍ അനധികൃതമായി കഴിയുകയാണ് ഇയാളെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Tags:    

Similar News