പാകിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആശുപത്രിയില്‍; ഡോക്ടര്‍മാര്‍ ആരോഗ്യാവസ്ഥ നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോര്‍ട്ട്
പാകിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആശുപത്രിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-04-02 11:14 GMT
കറാച്ചി: പാകിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ(69) ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.
പനിയും അണുബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയുള്ള നവാബ്ഷയില്‍ നിന്നാണ് സര്‍ദാരിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ദി എക്സ്പ്രസ് ട്രിബ്യൂണ്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ അവസ്ഥ നിരീക്ഷിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച ഈദ് പ്രാര്‍ത്ഥന നടത്താന്‍ അദ്ദേഹം നവാബ്ഷയില്‍ പോയിരുന്നു. അതിനുമുമ്പ് ഞായറാഴ്ച തന്റെ പാര്‍ടി നേതാക്കളുമായി ഒരു യോഗം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.