38 രോഗികളെ പീഡിപ്പിച്ചു; ബര്‍മിങ്ഹാമിലെ ഡോക്ടര്‍ പിടിയില്‍
38 രോഗികളെ പീഡിപ്പിച്ചു; ബര്‍മിങ്ഹാമിലെ ഡോക്ടര്‍ പിടിയില്‍
ബര്‍മിങ്ഹാം: ചികിത്സക്കായി സമീപിച്ച 38 രോഗികളെ ലൈംഗികമായി പീഢിപ്പിച്ച മുന്‍ ഡോക്ടര്‍ക്കെതിരെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് കേസ് ചാര്‍ജ്ജ് ചെയ്തു. ബിര്‍മ്മിംഗ്ഹാം ക്വിന്റണിലെ നഥാനിയല്‍ സ്പെന്‍സര്‍ എന്നയാള്‍ക്ക് മേലാണ് 2017 നും 2021 നും ഇടയില്‍ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയായവരും കുട്ടികലും ഈ 38 കാരന്‍ പീഢിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു എന്ന് അന്വേഷണം നടത്തിയ സ്റ്റഫോര്‍ഡ്ഷയര്‍ പോലീസ് പറയുന്നു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും അതുപോലെ ഡുഡ്‌ലിയിലെ റസ്സല്‍സ് ഹോള്‍ ഹോസ്പിറ്റലിലുമാണ് ഇരകള്‍ പരാതിപ്പെട്ടത്. 13 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെ പീഢിപ്പിച്ചതിന് ഒന്‍പത് കേസുകലൂം 13 വയസ്സില്‍ താഴെയുള്ള കുട്ടിയെ ലൈംഗിക ബന്ധത്തിന് വിധേയയാക്കിയതിന് മൂന്ന് കേസുകളും ബലാത്സംഗ ശ്രമത്തിന് ഒരു കേസുമാണ് ഇയാള്‍ക്ക് മേല്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. 2026 ജനുവരി 20 ന് വിചാരണയ്ക്കായി ഇയാള്‍ നോര്‍ത്ത് സ്റ്റഫോര്‍ഡ്ഷയര്‍ ജസ്റ്റില്‍ സെന്ററില്‍ ഹാജരാകും.