ഒമാന്‍ ഉപപ്രധാനമന്ത്രി അന്തരിച്ചു; സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സെയ്ദ് ഒമാനിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാള്‍

ഒമാന്‍ ഉപപ്രധാനമന്ത്രി അന്തരിച്ചു

Update: 2026-03-12 10:33 GMT

മസ്‌കത്ത്: ഒമാന്റെ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്‌മൂദ് അല്‍ സെയ്ദ് (82) അന്തരിച്ചു. വ്യാഴം രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ഒമാന്‍ മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഒമാനിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായിരുന്നു സയ്യിദ് ഫഹദ്. രാജ്യത്തിന്റെ ആധുനിക നവോത്ഥാനത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ഭരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

കെയ്റോ സര്‍വകലാശാലയില്‍ നിന്ന് അദ്ദേഹം കൊമേഴ്സില്‍ ബിരുദം നേടിയിട്ടുണ്ട്. 1971ല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറായി നിയമിതനായി. അതേ വര്‍ഷം നവംബറില്‍ മന്ത്രിയുമായി. 1972 ഡിസംബറില്‍ വിവരവിനിമയ- സംസ്‌കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തു.

Tags:    

Similar News