ട്രംപിനെതിരെ ചാറ്റ് ചെയ്ത ഫ്രഞ്ച് ശാസ്ത്രജ്ഞനും എട്ടിന്റെ പണി; അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചു

ട്രംപിനെതിരെ ചാറ്റ് ചെയ്ത ഫ്രഞ്ച് ശാസ്ത്രജ്ഞനും എട്ടിന്റെ പണി

Update: 2025-03-21 05:49 GMT

വാഷിങ്ടണ്‍: ഫോണില്‍, അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ വെറുപ്പ് പ്രകടിപ്പിക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്രഞ്ച് ശാസ്ത്രജ്ഞന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചു. ഹൂസ്റ്റണില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോവുകയായിരുന്നു ഈ ബഹിരാകാശ ശാസ്ത്രജ്ഞന്‍. വിമാനത്താവളത്തില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഇയാളുടെ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ കണ്ടെത്തിയത്. ഇയാളുടെ പേര് ഇനിയും പുറത്തു വിട്ടിട്ടില്ല.

തീവ്രവാദ പ്രവര്‍ത്തനമായി പരിഗണിക്കാന്‍ പോലും സാധ്യതയുള്ള, വെറുപ്പ് പ്രചരിപ്പിക്കുന്ന സന്ദേശങ്ങളായിരുന്നു ഫോണില്‍ നിന്നും കണ്ടെത്തിയത്. വെറുപ്പ് പ്രകടിപ്പിക്കുന്നവ മാത്രമല്ല, ഗൂഢാലോച എന്ന നിര്‍വചനത്തിന്റെ പരിധിയിലും ആ സന്ദേശങ്ങള്‍ ഉള്‍പ്പെടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയാണെന്ന് എഫ് ബി ഐ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇയാള്‍ക്കെതിരെയുള്ള ചാര്‍ജ്ജുകള്‍ നീക്കം ചെയ്യുകയായിരുന്നു.

മാര്‍ച്ച് 9 ന് ആയിരുന്നു സംഭവം നടന്നത്. പിറ്റേന്ന് തന്നെ ഇയാളെ യൂറോപ്പിലേക്ക് മടക്കി അയച്ചു. എന്നാല്‍ ഇയാളുടെ ഫോണും മറ്റു ചില ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ അപലപിച്ചുകൊണ്ട് ഫ്രാന്‍സ് ഉന്നതവിദ്യാഭ്യാസ കാര്യമന്ത്രി ഫിലിപ്പ് ബാപ്റ്റിസ്റ്റെ രംഗത്തെത്തി. വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കുന്നത് അനുചിതമാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

Tags:    

Similar News