അമേരിക്കയിൽ നാശം വിതച്ച് 'ഹെലൻ' ചുഴലിക്കാറ്റ്; ആശങ്കയായി മരണസംഖ്യ; മരിച്ചവരുടെ എണ്ണം 189 ആയി
മയാമി: അമേരിക്കയെ വിറപ്പിച്ച 'ഹെലൻ' ചുഴലിക്കൊടുങ്കാറ്റിലും അതിനോട് അനുബന്ധിച്ച് പെയ്ത് ശക്തമായ മഴയിലും വ്യാപക നാശനഷ്ടം. മരിച്ചവരുടെ എണ്ണം വർധിക്കുകയാണ്.
ഇതിനോടകം തന്നെ മരണസംഖ്യ 189 ആയി. തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഹെലൻ ചുഴലിക്കാറ്റ് വലിയ നാശനഷ്ടം വിതച്ചിരിക്കുന്നത്.
നൂറ് കണക്കിന് റോഡുകൾ ഇപ്പോൾ തകർന്ന നിലയിലാണ്. നിരവധി പേർ ഇപ്പോഴും ഇരുട്ടിലാണ്. നോർത്ത് കരോലിന, സൗത്ത് കരോലിന, ജോർജിയ, ഫ്ലോറിഡ, ടെന്നേസി, വിർജിനിയ എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് മരിച്ചത്.
നോർത്ത് കരോലിനയിൽ 95 പേരാണ് മരിച്ചത്. സൗത്ത് കരോലിനയിൽ 39 പേർ മരിച്ചിട്ടുണ്ട്. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 19 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു. വിർജിനിയയിൽ രണ്ട് പേർ മരിച്ചു.