അമേരിക്കയെ വിറപ്പിച്ച് 'ഹെലൻ' ചുഴലിക്കാറ്റ്; മരണസംഖ്യ 162 ആ​യി ഉയർന്നു; വൻ നാശനഷ്ടം

Update: 2024-10-02 05:31 GMT

മ​യാ​മി: അമേരിക്കയിൽ വീശിയടിച്ച് ഹെലൻ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഹെ​ല​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും ഇതിനോട് അനുബന്ധിച്ചുള്ള ശക്തമായ മ​ഴ​യി​ലും അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 162 ആ​യി ഉയർന്നിട്ടുണ്ട്.

നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ 73 പേ​രാണ് മ​രി​ച്ചത്. സൗ​ത്ത് ക​രോ​ലി​ന​യി​ൽ 36 പേർ മരിച്ചതായി വിവരങ്ങളും ഉണ്ട്.

ജോ​ർ​ജി​യ​യി​ൽ 25 പേ​രും ഫ്ലോ​റി​ഡ​യി​ൽ പതിനേഴ് പേ​രും ടെ​ന്നേ​സി​യി​ൽ ഒ​ൻ​പ​ത് പേ​രും മ​രി​ച്ചു. വി​ർ​ജി​നി​യ​യി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. കഴിഞ്ഞ ദിവസം പ​ർ​വ​ത​ന​ഗ​ര​മാ​യ ആ​ഷ് വി​ല്ലെ​യി​ൽ 30 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യിരുന്നു.

ഫ്ളോ​റി​ഡ​യി​ലെ ബി​ഗ് ബെ​ൻ​ഡ് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണു ഹെ​ല​ൻ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇ​തി​ന്‍റെ പ്ര​ഭാ​വം മൂ​ലം ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ളി​ന, സൗ​ത്ത് ക​രോ​ളി​ന, ടെ​ന്ന​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്.

Tags:    

Similar News