അമേരിക്കയിൽ പാലം തകർന്ന് വീണ് അപകടം; നിലം പതിച്ചത് അറ്റകുറ്റപണികൾക്കിടെ; മൂന്ന് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

Update: 2024-10-17 08:17 GMT

മിസിസിപ്പി: അമേരിക്കയിൽ പാലം തകർന്ന് വീണ് അപകടം. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ മിസിസിപ്പിയിലാണ് അപകടം നടന്നത്. അറ്റകുറ്റപണികൾക്കായി അടച്ച പാലമാണ് തകർന്നത്. പിന്നാലെ തൊഴിലാളികൾ നദിയിലേക്ക് അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. അമേരിക്കയിലെ മിസിസിപ്പിയിലെ സ്ട്രോംഗ് നദിക്ക് മുകളിലൂടെയുള്ള പാലമാണ് തകർന്ന് വീണത്. ജാക്സണിൽ നിന്ന് 40 മൈൽ അകലെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

പാലത്തിലെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സെപ്തംബർ 18 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. പാലം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മിസിസിപ്പി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു പാലം പുനസ്ഥാപിക്കൽ പണികൾ നടന്നത്.

സിംപ്സൺ കൌണ്ടിയിലെ സംസ്ഥാന പാത 149ന്റെ ഭാഗമായിരുന്നു ഈ പാലം. പാലം തകർത്ത് പുതിയത് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പാലം നദിയിലേക്ക് തകർന്ന് വീണത്. ആ സമയത്ത് പാലത്തിലെ ജോലികൾ ചെയ്തിരുന്നവരാണ് അപകടത്തിപ്പെട്ടത്. പാലത്തിന്റെ അവശിഷ്ടങ്ങളിലേക്ക് വീണ തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Tags:    

Similar News