'ഞാൻ ട്രംപിനെ പരിചയപ്പെടാനായി എത്തി'; പിന്നാലെ എന്റെ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു'; 'ഞാൻ ഒരു നിമിഷം മരവിച്ചു പോയി'; ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി മുൻമോഡൽ
ന്യൂയോര്‍ക്ക്: ട്രംപ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ നിരവധി സ്ത്രീകളാണ് അദ്ദേഹത്തിനെതിരെ ലൈംഗികാരോപണ പരാതികളുമായി എത്തുന്നത്. ഇപ്പോഴിതാ ട്രംപ് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി മുൻമോഡൽ രംഗത്ത് എത്തിയിരിക്കുകയാണ്.
അമേരിക്കന്‍ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക ആരോപണ കേസിലെ ജെഫ്രി എപ്സ്റ്റീൻ്റെ മുന്നില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗിക കൈയ്യേറ്റം ചെയ്തുവെന്ന വാർത്തയാണ് പടരുന്നത്. മുന്‍ മോഡലിന്റെ വെളിപ്പെടുത്തലിൽ നേതാക്കൾ ഞെട്ടിയിരിക്കുകയാണ്. 1993-ലാണ് ട്രംപ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്നാണ് മുന്‍ മോഡലായ സ്‌റ്റെയ്‌സി വില്യംസ് ആരോപിക്കുന്നത്.
അന്ന് താന്‍ ജെഫ്രിയുടെ കാമുകിയായിരുന്നുവെന്നും ട്രംപിനെ പരിചയപ്പെടാനായി ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും സ്‌റ്റെയ്‌സി പറയുന്നു. മുന്നിലെത്തിയ നിമിഷം ട്രംപ് തന്റെ ശരീരഭാഗങ്ങളില്‍ ബലമായി കടന്നു പിടിച്ചുവെന്നും താന്‍ നിന്ന നില്‍പ്പില്‍ മരവിച്ചുപോയിയെന്നും സ്റ്റെയ്‌സി പറയുന്നു.
കമല ഹാരിസ് നടത്തുന്ന സര്‍വൈവേഴ്‌സ് ഓഫ് കമല എന്ന പരിപാടിക്കിടെയാണ് മുന്‍മോഡലിന്റെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പക്ഷെ സ്റ്റെയ്‌സിയുടെ ആരോപണം തീര്‍ത്തും വ്യാജമാണെന്നാണ് ട്രംപ് അനുയായികൾ പറയുന്നത്.