സ്പെയിൻ പ്രളയത്തിന് കാരണം 'ഡാന' പ്രതിഭാസം; മരണസംഖ്യ 200 കടന്നു; രക്ഷാപ്രവർത്തനം തുടരുന്നു; അപ്രതീക്ഷിത ദുരന്തത്തിൽ ഞെട്ടി ജനങ്ങൾ..!
വലൻസിയ: സ്പെയിനിൽ അതിശക്തമായ മഴയെ തുടർന്ന് പ്രളയം അതിരൂക്ഷമായി. തീരദേശ നഗരമായ വലെൻസിയയിൽ തകർത്ത് പെയ്ത മഴയിലും പ്രളയത്തിലും മരണസംഖ്യ 200 കടന്നു. ഏകദേശം 2000 പേരെ കാണാതായിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ചളിയിലും ബേസ്മെന്റുകളിലും കാറുകളിലും കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ ആളുകളുണ്ടോ എന്ന് സ്ഥിരീകരിക്കാനായി തിരച്ചിൽ ഊർജിതമാക്കിയ ദുരന്തം യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി റിപ്പോർട്ട് ചെയ്തു.
അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയാണ് പ്രളയ കാരണം. ഒരു വർഷം മേഖലയിൽ പെയ്യേണ്ട മഴ, വെറും എട്ട് മണിക്കൂറിൽ പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മെഡിറ്ററേനിയൻ കടൽ ചൂട് പിടിച്ചുണ്ടായ ഡാന പ്രതിഭാസമാണ് അസാധാരണ മഴക്ക് കാരണം. മഴ മുന്നറിയിപ്പ് നൽകുന്നതിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അധികൃതർക്ക് വീഴ്ച ഉണ്ടായതായും ആരോപണം ഉയരുന്നുണ്ട്.