ബലൂചിസ്ഥാനെ വിറപ്പിച്ച് സ്ഫോടനം; അപ്രതീക്ഷിത പൊട്ടിത്തെറിയിൽ നടുങ്ങി യാത്രക്കാർ; ചിതറിത്തെറിച്ച് മൃതദേഹങ്ങൾ; നിരവധിപേർ നിലത്ത് വീണു; പലരും ജീവനും കൊണ്ടോടി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ 27 പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വലിയ തിരക്കേറിയ ക്വറ്റ റെയിൽവേ സ്റ്റേഷനിലെ വൻ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരങ്ങൾ.
ചാവേറാക്രമണമാണ് ഉണ്ടായതെന്നാണ് ലഭിക്കുന്ന സൂചനകൾ. 14 സൈനികർ അടക്കമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. നൂറ് കണക്കിന് ആളുകൾ നിൽക്കുന്ന പ്ലാറ്റ്ഫോമിൽ വലിയ പൊട്ടിത്തെറിയുണ്ടാവുന്നതും നിരവധിപ്പേർ നിലത്ത് വീഴുകയും പലരും രക്ഷതേടി ട്രാക്കുകളിലേക്ക് വരെ ചാടിയിറങ്ങി ഓടുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സ്ഫോടനത്തിന് പിന്നാലെ മൃതദേഹ ഭാഗങ്ങൾ പ്ലാറ്റ്ഫോമിൽ ചിതറിത്തെറിച്ച നിലയിലാണ് ഉള്ളത്. രക്ഷാപെടാനുള്ള ശ്രമത്തിൽ ആളുകൾ ഉപേക്ഷിച്ച് പോയ ബാഗുകളും പ്ലാറ്റ്ഫോമിൽ നിരന്ന് കിടക്കുന്നുണ്ട്. ജാഫർ എക്സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ പ്ലാറ്റ്ഫോമിൽ തടിച്ചുകൂടിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഫോടനം നടന്നത്. ബലോച് ലിബറേഷൻ ആർമി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷന്റെ ബുക്കിംഗ് ഓഫീസ് പരിസരത്താണ് സ്ഫോടനം നടന്നത്.