ലക്ഷ്യസ്ഥാനത്ത് തന്നെ പൊട്ടിച്ചു..; റഷ്യൻ നഗരത്തിൽ കാർ ബോംബ് സ്ഫോടനം; മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു; പിന്നിൽ യുക്രൈനെന്ന് സംശയം
ക്രീമിയ: റഷ്യിലെ മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥൻ ക്രീമിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കാർ ബോംബ് സ്ഫോടനത്തിലാണ് മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. യുക്രൈനിലെ സുരക്ഷാ സർവ്വീസിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റഷ്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരത്തിൽ വച്ച് നടന്ന കാർ ബോംബ് സ്ഫോടനത്തിൽ വലേരി ട്രാൻകോവിസ്കി എന്ന മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടു എന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്.
റഷ്യൻ നാവിക സേനയുടെ തന്നെ 14 മിസൈൽ ബ്രിഗേഡിന്റെ മേധാവിയാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈൻ ഉയർത്തുന്ന അവകാശവാദം. യുദ്ധ കുറ്റവാളിയാണ് കൊല്ലപ്പെട്ടതെന്നും കരിങ്കടലിൽ നിന്ന് ജനവാസ മേഖലയിലേക്ക് മിസൈൽ ആക്രമണത്തിന് ഉത്തരവിട്ട ഉദ്യോഗസ്ഥനാണ് വലേരി ട്രാൻകോവിസ്കിയെന്നുമാണ് യുക്രൈൻ വക്താക്കൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കരിങ്കടലിൽ സജ്ജമാക്കിയ നാവിക സേനാ യുദ്ധക്കപ്പൽ വ്യൂഹത്തിൽ നിന്ന് ഉണ്ടായ സ്ട്രാറ്റജിക് ബോംബ് ആക്രമണങ്ങളിൽ ആയിരക്കണക്കിന് ഗ്രാമവാസികൾ ആണ് കൊല്ലപ്പെട്ടത് എന്നാണ് യുക്രൈൻ ആരോപണം ഉയർത്തുന്നത്.