ബ്രിട്ടനെ വിറപ്പിച്ച് 'ബെർട്ട്' കൊടുങ്കാറ്റ് എത്തുന്നു; മണിക്കൂറിൽ 96 കിലോമീറ്റർ വരെ വേഗത; അയർലാൻഡിലും സ്കോട്ട്ലാൻഡിലും മുന്നറിയിപ്പ്; മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജനങ്ങൾ ഭീതിയിൽ; അതീവ ജാഗ്രത!

Update: 2024-11-23 10:43 GMT

ലണ്ടൻ: ബ്രിട്ടനെ വിറപ്പിച്ച് മഞ്ഞും മഴയും വിതച്ച് 'ബെർട്ട് കൊടുങ്കാറ്റ്' ആഞ്ഞ് വീശാൻ ഒരുങ്ങുന്നു. ഇതിനോടകം ബ്രിട്ടന്റെ പല മേഖലകളിലുമുള്ള ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രിട്ടന്റെ പല മേഖലയിലും ശക്തമായ കാറ്റും കനത്ത മഴയ്ക്കും സ്കോട്ട്ലാൻഡിലും വടക്കൻ അയർലാൻഡിലും മഞ്ഞ് വീഴ്ചയ്ക്കും കാരണമായിട്ടാണ് 'ബെർട്ട്' കൊടുങ്കാറ്റ് എത്തുന്നത്.

ശനിയാഴ്ചയോടെ കൊടുങ്കാറ്റ് ബ്രിട്ടനിൽ വളരെ ശക്തിയോടെ കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 65 മുതൽ 96 കിലോമീറ്റർ വരെ ബെർട്ട് വീശിയടിക്കും. സ്കോട്ട്ലാൻഡിന്റെ വിവിധ ഭാഗങ്ങൾ, വടക്കൻ അയർലാൻഡ്, വെയിൽസിന്റെ വടക്കൻ മേഖല, ഇംഗ്ലണ്ടിന്റെ വടക്കൻ മേഖല എന്നിവിടങ്ങളെ സാരമായി ബാധിച്ചാവും ബെർട്ട് കൊടുങ്കാറ്റ് കടന്ന് പോകുന്നത്.

ശക്തമായ കാറ്റിന് പിന്നാലെ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. കനത്ത മഴയിൽ ഇംഗ്ലണ്ടിലെ വടക്കൻ മേഖലകളിൽ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാനുള്ള സാധ്യതയും കാണുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇംഗ്ലണ്ടിന്റ വിവിധ മേഖലകളിൽ കഴിഞ്ഞ ആഴ്ച തന്നെ മഞ്ഞ് വീഴ്ച ശക്തമായിരുന്നു. വെയിൽസിലും അയർലാൻഡിന്റെ വടക്കൻ മേഖലയും ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.

Tags:    

Similar News