പേര് വിളിച്ച് കളിയാക്കൽ; ഭക്ഷണത്തിൽ തുപ്പിയിടുക; വംശീയ അധിക്ഷേപവും പതിവ്; ആക്രമണങ്ങളും വർധിക്കുന്നു; സ്വയം തീ കൊളുത്തി പ്രതിഷേധവുമായി ജയിലിലെ തടവുകാർ; പൊള്ളലേറ്റവർ ചികിത്സയിൽ തുടരുന്നു
വിർജീനിയ: ജയിലിലെ സൗകര്യങ്ങൾക്കെതിരെ തടവുകാർക്ക് വ്യാപക പരാതി. പിന്നാലെ സ്വയം തീ കൊളുത്തി തടവുകാരുടെ വ്യത്യസ്ത പ്രതിഷേധം. അമേരിക്കയിലെ വിർജീനിയയിലാണ് സംഭവം നടന്നത്. അതി സുരക്ഷാ ജയിലിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. റെഡ് ഒണിയൻ സ്റ്റേറ്റ് ജയിലിലാണ് വംശീയ ആക്രമണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് കറുത്ത വർഗക്കാരായ തടവുകാരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടയിൽ 27 തടവുകാരാണ് സ്വയം തീ കൊളുത്തി പൊള്ളലേറ്റിട്ടുള്ളത്.
എന്നാൽ ആറ് സംഭവങ്ങളാണ് ഇത്തരത്തിലുണ്ടായതെന്നാണ് അധികൃതർ വാദിക്കുന്നത്. ഇലക്ട്രിക്കൽ കേബിളുകളിൽ ചില കൃത്രിമത്വങ്ങൾ കാണിച്ചാണ് ഇവർ സ്വയം തീ കൊളുത്തിയതെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
പൊള്ളലേറ്റവർ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ വിശദമാക്കുന്നത്. ഇവരുടെ മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നടപടികളും സ്വീകരിച്ചതായാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്.
പേര് വിളിയിലെ പരിഹാസം, ഭക്ഷണത്തിൽ തുപ്പിയിടുക അടക്കമുള്ളവയാണ് ഏകാന്ത തടവുകളിൽ അടക്കം കഴിയുന്നവർ നേരിടേണ്ടി വന്നുവെന്നാണ് തടവുകാർ പ്രതികരിക്കുന്നത്.