പക്ഷിപ്പനി വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തൽ; വ്യാപന ശേഷി കൂടുതൽ; ശ്വാസനാളിയിൽ വേഗത്തില്‍ പ്രവേശിക്കാനും സാധ്യത; ആശങ്ക അറിയിച്ച് അധികൃതർ; അമേരിക്കയിൽ അതീവ ജാഗ്രത!

Update: 2024-12-27 14:14 GMT

ന്യൂയോർക്ക്: അമേരിക്കയില്‍ ഇപ്പോൾ വ്യാപിച്ചു കൊണ്ടിരിക്കുന്ന വ്യാപിക്കുന്ന പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തൽ. ലൂസിയാനയില്‍ ഒരു പക്ഷിപ്പനി ബാധിതനില്‍ നിന്ന് ശേഖരിച്ച സാമ്പിളിന്‍റെ പരിശോധനയിലാണ് വൈറസിന് ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

കടുത്ത ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 65 വയസുള്ള രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇയാളില്‍ നിന്നെടുത്ത സാമ്പിളില്‍ അസ്വാഭാവിക മാറ്റങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വൈറസിന് കോശങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്ന ജീനുകളിലാണ് മാറ്റം വന്നതായി കണ്ടെത്തിയത്.

ജനിതകമാറ്റത്തോടെ, ശ്വാസനാളിയിലെ കോശങ്ങളിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ വൈറസിന് സാധിക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. വൈറസിന്റെ ജനിതകമാറ്റം അമേരിക്കന്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറയുന്നു.

Tags:    

Similar News