അമേരിക്കയിൽ ശീതക്കൊടുങ്കാറ്റ് അതിരൂക്ഷമാകുന്നു; മഞ്ഞുവീഴ്ചയും ശക്തം; വീടുകളിൽ ഹീറ്റർ ഘടിപ്പിച്ച് അഭയം തേടി ജനങ്ങൾ; ഏഴ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ; അതീവ ജാഗ്രത!
By : സ്വന്തം ലേഖകൻ
Update: 2025-01-07 16:03 GMT
ന്യൂയോർക്ക്: യു.എസിന്റെ കിഴക്കൻ മേഖലകളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും ശക്തമാകുന്നതായി റിപ്പോർട്ടുകൾ. കാൻസാസ്, മിസോറി, കെന്റക്കി, വിർജീനിയ, വെസ്റ്റ് വിർജീനിയ, ആർക്കൻസോ, ന്യൂജേഴ്സി എന്നീ ഏഴ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
വാഷിംഗ്ടൺ ഡി.സിയിലെ ഒറ്റപ്പെട്ട മേഖലകളിൽ 16 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് നാഷണൽ വെതർ സർവീസിന്റെ പ്രവചനം. കാൻസാസ്, മിസോറി സംസ്ഥാനങ്ങളിലായി മൂന്ന് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ 1,300ലേറെ വിമാന സർവീസുകൾ റദ്ദാക്കി. റോഡുകൾ മഞ്ഞുമൂടിയതോടെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.