അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി; വീടുകൾ അടക്കം കുലുങ്ങി; ജനങ്ങൾ പരിഭ്രാന്തിയിൽ; ആളപായം ഇല്ല; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ; അതീവ ജാഗ്രത!

Update: 2025-05-02 15:02 GMT
അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി; വീടുകൾ അടക്കം കുലുങ്ങി; ജനങ്ങൾ പരിഭ്രാന്തിയിൽ; ആളപായം ഇല്ല; സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ; അതീവ ജാഗ്രത!
  • whatsapp icon

ബ്യൂണസ് അയേഴ്സ്: അർജന്റീനയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി വിവരങ്ങൾ. സംഭവത്തിന്റെ വിവരങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) പുറത്തുവിട്ടു. അർജന്റീനക്ക് പുറമെ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശതമായ ഭൂചലനമാണ് അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടുന്നനെ ഉള്ള ഭൂചലനത്തിൽ വീടുകൾ അടക്കം കുലുങ്ങി വിറച്ചു.ഇതോടെ ജനങ്ങൾ എല്ലാം പരിഭ്രാന്തിയിൽ ഇറങ്ങിയോടി.

ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചു. പക്ഷെ അർജന്റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കേപ് ഹോണിനും അന്റാർട്ടിക്കക്കും ഇടയിലുള്ള ഡ്രേക്ക് പാസേജിൽ വെറും പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യു.എസ്.ജി.എസ് വ്യക്തമാക്കി.

Tags:    

Similar News