10,000 അടി ഉയരത്തിൽ ഹോട്ട് എയര്‍ ബലൂൺ സവാരി; ആകാശ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ ദുരന്തം; പൊടുന്നനെ ബലൂണിൽ തീആളിപ്പടർന്നു; ബ്രസീലില്‍ 8 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

Update: 2025-06-21 17:26 GMT

സാവോ പോളോ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെ നടന്ന അപകടത്തില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. 

21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. സാന്റാ കാതറീനയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഫയര്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം നടന്നത്. പറക്കലിനിടെ ബലൂണിന് തീപിടിച്ച് പ്രിയ ഗ്രാൻഡെ നഗരത്തിൽ തകർന്നുവീണതായി സംസ്ഥാന അഗ്നിശമന വകുപ്പ് വ്യക്തമാക്കി. രക്ഷപ്പെട്ട പതിമൂന്ന് പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അഗ്നിശമന സേന അറിയിച്ചു.അപകടത്തിന്റെ കാരണം വ്യക്തമല്ല.

Tags:    

Similar News