ന്യൂയോര്‍ക്കില്‍ ബസ് മറിഞ്ഞ് അഞ്ച് മരണം; അപകടത്തില്‍പ്പെട്ടത് നയാഗ്രാ വെള്ളച്ചാട്ടം കാണാന്‍ പോയവര്‍ സഞ്ചരിച്ച ബസ്: അപകടത്തില്‍പ്പെട്ടവരില്‍ ഇന്ത്യക്കാരും
ന്യൂയോര്‍ക്കില്‍ ബസ് മറിഞ്ഞ് അഞ്ച് മരണം
By : സ്വന്തം ലേഖകൻ
Update: 2025-08-23 01:26 GMT
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വിനോദ സഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു. നയാഗ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങിയ 50 വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ഇന്ത്യന്‍, ചൈനീസ്, ഫിലിപ്പീന്‍സ് സ്വദേശികളായിരുന്നു ബസില്‍ കൂടുതല്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ 30 ഓളം പേര് പരിക്കുകളുമായി ആശുപത്രിയിലാണ്.
നയാഗ്രയില്‍ തിരിച്ച് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് ബസ് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. നയാഗ്ര ഫോള്‍സില്‍ നിന്നും 40 മൈല്‍ അകലെ പെംബ്രോക്ക് എന്ന പട്ടണത്തിനടുത്ത് വെച്ചായിരുന്നു.
ന്യൂയോര്‍ക്ക്, ബസ് അപകടം, അഞ്ച് മരണം, newyork, bus accident, death