പാക്കിസ്ഥാനെ നടുക്കി ബോംബ് സ്ഫോടനം; പൊട്ടിത്തെറി ശബ്ദത്തിൽ നടുങ്ങി നഗരം; 25 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; പലരുടെയും നില ഗുരുതരമെന്നും റിപ്പോർട്ടുകൾ

Update: 2025-09-03 17:29 GMT

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടന്നത് ബജൗർ ജില്ലയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെയാണ്.

പ്രദേശത്തെ ഒരു മതസംഘടനയുടെ നേതൃത്വത്തിൽ നടന്ന പൊതുറാലിയിലേക്ക് ഒരു ചാവേർ കടന്നുകയറി സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തിൽ പങ്കാളികളായ നിരവധി പേർക്ക് പരിക്കേറ്റതായും, ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പ്രദേശത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തുവന്നിട്ടില്ല. സമീപകാലത്ത് പാകിസ്ഥാനിൽ നടക്കുന്ന രണ്ടാമത്തെ വലിയ ബോംബ് സ്ഫോടനമാണിത്. ഈ സംഭവം രാജ്യത്തെ സംഘർഷാന്തരീക്ഷം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    

Similar News