ഗർഭിണിയായിരിക്കുമ്പോൾ പോലും അയാൾ സമാധാനം തന്നില്ല; ഞാൻ മാനസികമായി ആകെ തളർന്നുപോയി..!!; അനുഭവം പങ്കുവച്ച് ബാങ്ക് ജീവനക്കാരി; ഒടുവിൽ സംഭവിച്ചത്
ബാങ്കിലെ ഗർഭിണിയായ ജീവനക്കാരി തൻ്റെ മാനേജരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായി. 28 ആഴ്ച ഗർഭിണിയായ താൻ, ജീവനക്കാരുടെ കുറവ് കാരണം അവധി എടുക്കാതെ ജോലിക്ക് പോയിരുന്നിട്ടും മാനേജർ ലീവുകൾ നിഷേധിക്കുകയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്തതായി യുവതി പറയുന്നു.
അസുഖമായിരിക്കുമ്പോൾ പോലും അർദ്ധരാത്രിയിൽ വിളിച്ച് ജോലിയെക്കുറിച്ച് അന്വേഷിക്കുകയും, അടിസ്ഥാന സഹാനുഭൂതി പോലും കാണിക്കാതിരിക്കുകയും ചെയ്ത മാനേജരുടെ പെരുമാറ്റം കാരണം ജോലിസ്ഥലത്ത് വെച്ച് താൻ പലപ്പോഴും കരഞ്ഞുപോയെന്നും അവർ വെളിപ്പെടുത്തി.
മാനേജർ അനുവദിച്ച ചില വായ്പകളെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിൻ്റെ പ്രതികാര നടപടിയാകാം ഈ ഉപദ്രവമെന്നും യുവതി സംശയിക്കുന്നു. പോസ്റ്റ് വൈറലായതോടെ മാനേജർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.