കാര്‍ പാര്‍ക്കിംഗില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

കാര്‍ പാര്‍ക്കിംഗില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

Update: 2026-03-16 04:44 GMT

സസെക്‌സ്: പ്രായം ഇരുപതുകളിലുള്ള ഒരു യുവതിയെ കടലോരത്തെ കാര്‍ പാര്‍ക്കില്‍ വെച്ച് ബലാത്സംഗം ചെയ്തയാള്‍ പിടിയിലായി. പടിഞ്ഞാറന്‍ സസ്സെക്‌സിലെ, വര്‍ത്തിംഗിലുള്ള ലിന്‍ഡ്‌ഴ്സ്റ്റ് റോഡ് കാര്‍ പാര്‍ക്കില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് സുലേമാന്‍ മുഖായ്ഷ് എന്ന 27 കാരന്‍ യുവതിയെ ആക്രമിച്ചത്. വര്‍ത്തിംഗ് സ്വദേശിയായ സുലേമാന്‍ മുഖായ്ഷ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് ക്രോളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതുമായി മറ്റാര്‍ക്കും ബന്ധമില്ലെന്നും സസ്സെക്‌സ് പോലീസ വക്താവ് അറിയിച്ചു. വര്‍ത്തിംഗിലെ കേംബ്രിഡ്ജ് റോഡില്‍ താമസിക്കുന്ന വ്യക്തിയാണ് പ്രതി. ഇരയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും പോലീസ് വക്താവ് അറിയിച്ചു.

Tags:    

Similar News