റഷ്യയില്‍ കാറുകള്‍ മഞ്ഞിനടിയിലായി; ചൈനയിലും ജപ്പാനിലും യാത്രാദുരിതം; ഏഷ്യയില്‍ ശീതക്കാറ്റ്

Update: 2026-01-22 07:06 GMT

ഷ്യയിലുടനീളം വീശിയടിച്ച ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും റഷ്യയിലും ചൈനയിലും ജപ്പാനിലും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയില്‍ പല സ്ഥലങ്ങളിലും വന്‍തോതില്‍ മഞ്ഞ് അടിഞ്ഞുകൂടിയത് ജനജീവിതത്തെ സാരമായി ബാധിച്ചു. ചൈനയിലെ പല റോഡുകളും അടച്ചിടേണ്ടി വന്നു. ജപ്പാനില്‍ പല സ്ഥലങ്ങളിലും വിമാന യാത്രക്കാര്‍ കുടുങ്ങി.

ഈ മാസം ആദ്യ പകുതിയില്‍ ചില പ്രദേശങ്ങളില്‍ 2 മീറ്ററിലധികം മഞ്ഞുവീഴ്ച ഉണ്ടായതിനെത്തുടര്‍ന്ന് റഷ്യയിലെ കാംചത്ക ഉപദ്വീപില്‍, മഞ്ഞുപാളികള്‍ കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങള്‍ തടസ്സപ്പെടുത്തി. വീടിന് മുന്നിലും റോഡരികിലും പാര്‍ക്ക് ചെയ്തിരുന്ന പല കാറുകളും മഞ്ഞിനടിയിലായി. ചില വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ഫോര്‍ വീല്‍ സംവിധാനമുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതിലൂടെ യാത്ര ചെയ്യാന്‍ സാധിച്ചിരുന്നത്. തുറമുഖ നഗരമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍, ട്രാഫിക് ലൈറ്റുകള്‍ക്ക് സമീപമുള്ള മഞ്ഞുകൂനകള്‍ക്ക് മുകളിലൂടെ ആളുകള്‍ വിനോദത്തിനായി ഓടിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കാഴ്ചയില്‍ ഇത് ഒരു മണല്‍ക്കൂന പോലെ തോന്നിച്ചു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

ആര്‍ട്ടിക്് മേഖലയില്‍ നിന്ന് വരുന്ന തണുത്ത കാറ്റാണ് ഇതിന് പിന്നിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആര്‍ട്ടിക് പോളാര്‍ വോര്‍ടെക്സ്, അതായത് ആര്‍ട്ടിക് പ്രദേശത്ത് സഞ്ചരിക്കുന്ന ഈ കൂറ്റന്‍ തണുത്ത വായുപ്രവാഹം ഇപ്പോള്‍ താരതമ്യേന ദുര്‍ബലമാണ്. ഇതേ സംവിധാനം തെക്കോട്ട് ചൈനയിലേക്ക് വ്യാപിക്കുകയായിരുന്നു. തണുത്ത കാലാവസ്ഥ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഷാങ്്ഹായില്‍ അവസാനമായി കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടത് 2018 ജനുവരിയിലാണ്. ഒരാഴ്ച മുമ്പ് ഇവിടെ ഏറ്റവും ഉയര്‍ന്ന താപനിലയായ 20 ഡിഗ്രി സെല്‍ഷേം്യസ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച, ഇപ്പോഴും 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായിരുന്നു. എന്നാല്‍ ഈ ആഴ്ച അത് പൂജ്യത്തിന് താഴെയായി, മഞ്ഞുവീഴ്ച ആരംഭിച്ചു. മഞ്ഞുവീഴ്ചയും മഞ്ഞുമൂടിയ റോഡുകളും കാരണം ഷാങ്‌സി, ഇന്നര്‍ മംഗോളിയ, ഹെയ്‌ലോങ്ജിയാങ് എന്നിവയുള്‍പ്പെടെ 12 പ്രവിശ്യകളിലുടനീളമുള്ള പ്രധാന റോഡുകളുടെ ഭാഗങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടിയതായി ഔദ്യോഗിക മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ജനുവരി 21 നും 25 നും ഇടയില്‍ വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ആളുകളോട് ആവശ്യപ്പെട്ടു. പല വിമാനക്കമ്പനികളും സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

Similar News