വ്യാജ ലൈവ് ഉള്‍പ്പടെയുള്ള തരികിടകള്‍ പുറത്ത് വരാതിരിക്കാന്‍ കാമുകിയെ കൊന്ന് യൂട്യൂബര്‍; യുവതിയുടെ മുന്‍കാമുകന് മേല്‍ കുറ്റം ആരോപിച്ചു തടിതപ്പാനും ശ്രമം

വ്യാജ ലൈവ് ഉള്‍പ്പടെയുള്ള തരികിടകള്‍ പുറത്ത് വരാതിരിക്കാന്‍ കാമുകിയെ കൊന്ന് യൂട്യൂബര്‍

Update: 2026-02-24 03:45 GMT

ബെല്‍ഫാസ്റ്റ്: വ്യാജ ലൈവ് സ്ട്രീം ഉള്‍പ്പടെയുള്ള തരികിടകള്‍ പുറത്തു വരാതിരിക്കാന്‍ ഒരു യൂട്യൂബര്‍ തന്റെ ഗര്‍ഭിണിയായ കാമുകിയെ കുത്തിക്കൊന്നതായി കോടതിയില്‍ വെളിപ്പെടുത്തി. 2022 ല്‍ ക്രിസ്ത്മസ്സിനു മുന്‍പായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലുര്‍ഗനിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ന് 15 ആഴ്ച്ച ഗര്‍ഭിണി ആയിരുന്ന നടാലിയ മെക്‌നല്ലി എന്ന 32 കാരി കൊല്ലപ്പെടുന്നത്. തുടര്‍ന്നായിരുന്നു ലിസ്ബണ്‍, വുഡ്‌ലാന്‍ഡ് ഗാര്‍ഡന്‍സില്‍ താമസിക്കുന്ന സ്റ്റീഫന്‍ മെക്കല്ലഗ് എന്ന 36 കാരന്‍ അറസ്റ്റിലായത്.

കൊലപാതക കുറ്റം ഇയാള്‍ നിഷേധിച്ചെങ്കിലും, ഇയാളുടെ ചില നടപടികള്‍ ഒളിച്ചു വയ്ക്കുന്നതിനായി ഇയാള്‍ നടാലിയയെ കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. താനല്ല കൊലപാതകം ചെയ്തതെന്ന് പോലീസിനെ ധരിപ്പിക്കാന്‍ ഇയാള്‍ കരഞ്ഞു കൊണ്ട് 999 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. മാത്രമല്ല, നടാലിയയുടെ മുന്‍ കാമുകന് മേല്‍ കുറ്റം ചാരാന്‍ ഇയാള്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ബെല്‍ഫാസ്റ്റ് ക്രൗണ്‍ കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുകയാണ്.

Tags:    

Similar News