സുരക്ഷാ ഭീഷണി; ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിച്ചു
സുരക്ഷാ ഭീഷണി; ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-25 00:27 GMT
കാന്‍ബറ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിച്ചു. ചൊവാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ഔദ്യോഗിക വസതിയായ ദ് ലോഡ്ജില്‍ നിന്ന് മാറ്റിയത്.
പിന്നീട് ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് (എഎഫ്പി) വസതിയില്‍ പരിശോധന നടത്തി, രാത്രി 9 മണിക്ക് ശേഷം ആന്റണി ആല്‍ബനീസിന് മടങ്ങിയെത്താന്‍ അനുമതി നല്കി. പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്പി പറഞ്ഞു. നിലവില്‍ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ ഒരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു.