നിമിഷ പ്രിയയുടെ മോചനം; യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി; ഗോത്രതലവന്മാരുടെ അഭിപ്രായം അടക്കം നിര്‍ണായകമാകും

നിമിഷ പ്രിയയുടെ മോചനം; യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി

Update: 2025-02-16 13:09 GMT

ടെഹ്‌റാന്‍: കൊലപാതകക്കുറ്റം ചുമത്തി യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസില്‍ ഇടപെടുന്നതായി സ്ഥിരീകരിച്ചത് ഇറാന്‍. നിമിഷ പ്രിയയുടെ മോചനവുമായി സംബന്ധിച്ച് യെമനുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് സ്ഥിരീകരിച്ചു. മാനുഷിക പരിഗണനയില്‍ സഹായിക്കാന്‍ തയാറാണെന്നാണ് ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു.

തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമനി പൗരനെ കൊന്നകേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ ലഭിച്ചത്. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യമനില്‍ നഴ്സായി ജോലിക്കെത്തിയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. പിന്നീട് തലാലുമായി ചേര്‍ന്ന് സ്വന്തം ക്ലിനിക് ആരംഭിച്ചു.

സമ്പാദ്യമെല്ലാം തലാലിന് കൈമാറി കൂടുതല്‍ പണം കണ്ടെത്താന്‍ കുടുംബസമേതം നാട്ടിലെത്തി. നിമിഷമാത്രം തിരിച്ചുപോയി. യമന്‍-സൗദി യുദ്ധത്തെത്തുടര്‍ന്ന് ടോമിയുടെയും മകളുടെയും യാത്ര മുടങ്ങി. തലാല്‍ സമ്പാദ്യവും പാസ്പോര്‍ട്ടും തട്ടിയെടുത്തപ്പോള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ നിമിഷപ്രിയ തലാലിനെ അപായപ്പെടുത്തുകയായിരുന്നു.

2018ലാണ് കേസില്‍ നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. അമ്മ പ്രേമകുമാരി അഞ്ച് മാസമായി സനയിലാണ്. ഇവര്‍ക്ക് സര്‍ക്കാര്‍തലത്തില്‍ ആവശ്യമായ പിന്തുണ ലഭിക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബത്തിന്റെ തീരുമാനമാണ് ഇനി പ്രധാനം. ഇവരുടെ ഗോത്രതലവന്മാരുടെ അഭിപ്രായവും നിര്‍ണായകം. മാപ്പ് നല്‍കാന്‍ ഇവര്‍ തയ്യാറാകണമെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദം അനിവാര്യമാണെന്നിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഇതിന് താല്‍പര്യമെടുക്കേണ്ടതുണ്ട്.

Tags:    

Similar News