താന്‍ വിമാനം പറത്തുന്നത് കുടുംബത്തെ കാണിക്കാന്‍ പറക്കലിനിടെ കോക്ക്പിറ്റ് തുറന്നിട്ട് പൈലറ്റ്; പിന്നാലെ സസ്‌പെന്‍ഷന്‍
താന്‍ വിമാനം പറത്തുന്നത് കുടുംബത്തെ കാണിക്കാന്‍ പറക്കലിനിടെ കോക്ക്പിറ്റ് തുറന്നിട്ട് പൈലറ്റ്
ലണ്ടന്‍: വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റ് തുറന്നിട്ട ബ്രിട്ടീഷ് എയര്‍വേസ് പൈലറ്റിന് സസ്‌പെന്‍ഷന്‍. വിമാനത്തിലുണ്ടായിരുന്ന തന്റെ
കുടുംബത്തെ വിമാനം പറപ്പിക്കുന്നത് കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് പൈലറ്റ് കോക്ക്പിറ്റ് തുറന്നത്. ഹീത്രൂവില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുകയായിരുന്നു വിമാനം.
സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള പൈലറ്റിന്റെ പ്രവൃത്തി യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. വിമാനം റാഞ്ചല്‍, തീവ്രവാദി ആക്രമണം തുടങ്ങിയവ ഒഴിവാക്കുന്നതിന് സാധാരണയായി പറക്കുമ്പോള്‍ കോക്ക്പിറ്റ് എപ്പോഴും സുരക്ഷിതമായി അടച്ചിട്ടിരിക്കും.
ഭീകര വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അസാധാരണമായി കോക്ക്പിറ്റ് തുറന്നിട്ട പൈലറ്റിന്റെ പ്രവൃത്തി വിമാനത്തിലെ മറ്റു ജീവനക്കാര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം താഴെ ഇറക്കുകയും ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് നടത്തേണ്ടിയിരുന്ന റിട്ടേണ്‍ ഫ്‌ലൈറ്റ് സര്‍വീസ് മുടങ്ങുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.