ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍; ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ശ്വാസ തടസ്സം; കുര്‍ബാനയില്‍ പങ്കെടുക്കില്ല

ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍

Update: 2025-02-15 13:07 GMT

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്നാണ് വെള്ളിയാഴ്ച മാര്‍പാപ്പയെ വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഒരാഴ്ചയായി മാര്‍പാപ്പയ്ക്ക് ശ്വാസതടസമുണ്ടായിരുന്നു. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടിയാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

'ചില രോഗനിര്‍ണയ പരിശോധനകള്‍ക്കും ബ്രോങ്കൈറ്റിസിനുള്ള ചികിത്സ തുടരുന്നതിനുമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്'.- എന്നാണ് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന കുര്‍ബാനയില്‍ പോപ്പ് പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈറല്‍ ഇന്‍ഫക്ഷനുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും മാര്‍പാപ്പയെ അലട്ടിയിരുന്നു.

Tags:    

Similar News