സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ

Update: 2024-10-19 11:55 GMT

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി.

മഴയെ തുടര്‍ന്ന് താഴ്വരകളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയും ഉണ്ട്. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര ചെയ്യണമെന്നും നദികളില്‍ നീന്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിന്‍റെ ചില പ്രദേശങ്ങളിൽ മഴ തുടരുമെന്നും അറിയിച്ചു. മക്ക മേഖലയിൽ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടാകാനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്.

Tags:    

Similar News