24കാരനായ ബിബിസി റിയാലിറ്റി ഷോ തരാം മാഞ്ചസ്റ്ററില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു; ഹൃദയഭേദകമെന്ന് ആരാധകര്‍
24കാരനായ ബിബിസി റിയാലിറ്റി ഷോ തരാം മാഞ്ചസ്റ്ററില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു
ലണ്ടന്‍: ഏറെ ജനപ്രിയ റിയാലിറ്റി ഷോ ആയ റേസ് എക്രോസ് ദി വേള്‍ഡ് താരം 24 കാരനായ സാം ഗാര്‍ഡിനര്‍ കാറപകടത്തില്‍ മരണമടഞ്ഞു. മാഞ്ചസ്റ്ററിനടുത്ത് ഗാറ്റ്‌ലിയില്‍ എ 34 ല്‍ കാര്‍ ഓടിക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്. റോഡില്‍ നിന്നും തെന്നിമാറി കാര്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു എന്നാണ് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറയുന്നത്. 2020 ലെ ബി ബി സി ഷോയുടെ രണ്ടാം സീരീസില്‍ അമ്മ, ജോയോടൊപ്പം പ്രത്യക്ഷപ്പെട്ട സാം മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.
ഹൃദയഭേദകമായ കുറിപ്പോടെയാണ് സാമിന്റെ മാതാപിതാക്കള്‍ മരണ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. സാം, വളരെ പെട്ടെന്ന് തന്നെ തങ്ങളെ വിട്ടുപോയി എന്നാണ് അതില്‍ പറയുന്നത്. അവന്‍ തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന വെളിച്ചവും സന്തോഷവും ഊര്‍ജ്ജവുമെല്ലാം ഒരുക്ഷണ നേരം കൊണ്ട് ഇല്ലാതായി എന്നും അവര്‍ എഴുതി.
2019 ല്‍ ആയിരുന്നു സാം റേസ് എക്രോസ് ദി വേള്‍ഡ് പരിപാടിയില്‍ പങ്കെടുത്തത്. സ്‌കോട്ട്‌ലാന്‍ഡില്‍ ഒരു ലാന്‍ഡ്‌സ്‌കേപ് ഗാര്‍ഡനര്‍ ആയി ജോലി ചെയ്യുകയായിരുന്നു സാം. ഒരു ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോര്‍ട്ടിലേക്ക് പോകുന്നതിനിടയാണ് അപകടമുണ്ടായത്.