സ്റ്റാന്‍സ്റ്റഡില്‍ നിന്ന് പറന്നുയര്‍ന്ന റയാന്‍ എയര്‍ വിമാനം ഗ്രീസില്‍ ലാന്‍ഡ് ചെയ്തത് കഷ്ടപ്പെട്ട്; ഒടുവില്‍ ചിറകുകള്‍ക്ക് പരിക്ക്

സ്റ്റാന്‍സ്റ്റഡില്‍ നിന്ന് പറന്നുയര്‍ന്ന റയാന്‍ എയര്‍ വിമാനം ഗ്രീസില്‍ ലാന്‍ഡ് ചെയ്തത് കഷ്ടപ്പെട്ട്

Update: 2025-06-20 05:20 GMT

ലണ്ടന്‍: ലണ്ടനില്‍ നിന്നും പോയ വിമാനം ഗ്രീസിലെ ഒരു വിമാനത്താവളത്തില്‍ റണ്‍വേയിലെ ബാരിയറില്‍ ഇടിച്ച് ചിറകിന് തകരാറ് സംഭവിച്ചു. ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച രാവിലെ യാത്രതിരിച്ച റയ്ന്‍എയറിന്റെ ബോയിംഗ് 737 വിമാനമാണ് കലമാറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു വേലിയില്‍ ഇടിച്ചത്. എമര്‍ജന്‍സി ജീവനക്കാര്‍ ഉടനടി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. വിമാനത്തിന് തീപിടിച്ചേക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, യാത്രക്കാരോട് വിമാനത്തിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

വിമാനത്തിന്റെ ചിറക് ഒടിഞ്ഞ നിലയിലായിരിക്കുകയാണ്. എഫ് ആര്‍ 6080 വിമാനം സുരക്ഷിതമായി ഇറങ്ങി എന്നും റണ്‍വേയിലൂടെ നീങ്ങുന്നതിനിടയിലായിരുന്നു അപകടം എന്നും റയ്ന്‍എയര്‍ വക്താവ് അറിയിച്ചു. ചിറകിന്റെ അറ്റം ഒരു വേലിയില്‍ ഇടിക്കുകയായിരുന്നു എന്നും വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കുകളില്ലെന്നും വക്താവ് സ്ഥിരീകരിച്ചു. പിന്നീട് ആവശ്യമായ പരിശോധനകളും അറ്റകുറ്റപണികളും തീര്‍ത്ത് വിമാനം വീണ്ടും പ്രവര്‍ത്തനക്ഷമമായി എന്നും വക്താവ് അറിയിച്ചു.

Tags:    

Similar News