സ്‌കോട്ടിഷ് മാഫിയ തലവന്മാര്‍ സ്പെയിനില്‍ വെടിയേറ്റ് മരിച്ചു; വെടിയുതിര്‍ത്തത് മുഖംമൂടി ധരിച്ചെത്തിയ വ്യക്തി
സ്‌കോട്ടിഷ് മാഫിയ തലവന്മാര്‍ സ്പെയിനില്‍ വെടിയേറ്റ് മരിച്ചു
മാഡ്രിഡ്: സ്പെയിനിലെ തിരക്കേറിയ ഒരു പബ്ബില്‍, ഭയചകിതരായ ആളുകള്‍ നോക്കി നില്‍ക്കെ കുപ്രസിദ്ധരായ രണ്ട് സ്‌കോട്ടിഷ് മാഫിയ തലവന്മാരെ വെടിവെച്ചു കൊന്നു. കോസ്റ്റാ ഡെല്‍ സോളിലെ ഫ്യൂന്‍ഗിറോളയിലുള്ള ഒരു ഐറിഷ് ബാറിലെത്തിയ മുഖംമൂടി ധരിച്ച ഒരു വ്യക്തിയാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. വെടിയുതിര്‍ത്തതിനു ശേഷം അക്രമി ഒരു വാഹനത്തില്‍ രക്ഷപ്പെട്ടു.
ഏറെ കുപ്രസിദ്ധരായ റോസ്സ് മോനാഗന്‍, എഡി ലയോണ്‍സ് ജൂനിയര്‍ എന്നീ ഗുണ്ടാ തലവന്മാരാണ് വെടിയേറ്റ് മരിച്ചത്. അതുകൊണ്ടു തന്നെ ഇത് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയുടെ ഭാഗമായിട്ടാണ് എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ സ്‌കോട്ട്‌ലാന്‍ഡിലെ സെന്‍ട്രല്‍ ബെല്‍റ്റില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നിരവധി സംഘടനങ്ങള്‍ നടന്നിരുന്നു. ഇതില്‍ ഒരാള്‍ക്ക് നെഞ്ചിലാണ് വെടിയേറ്റതെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചും മറ്റെയാള്‍ക്ക് നെഞ്ചിലും വയറിലും വെടിയേറ്റിട്ടുണ്ട്.