ശവക്കല്ലറ മാന്തി അമ്മയുടെ മൃതദേഹം പുറത്തെടുത്ത് കാറില്‍ വീട്ടില്‍കൊണ്ടുപോയി മകന്‍; പള്ളിവികാരി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മകനെ അറസ്റ്റ് ചെയ്ത് പോലീസ്; അമ്മ ശരിക്കും മരിച്ചോ എന്ന് സംശയം തീര്‍ക്കുന്നതിനാണ് കല്ലറ പൊളിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മകന്റെ മറുപടി

Update: 2024-12-30 07:32 GMT

മാഡ്രിഡ്: അമ്മ ശരിക്കും മരിച്ച് എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം മൃതശരീരം ശവകുടീരത്തില്‍ നിന്നും മാന്തി എടുത്ത് ശവപ്പെട്ടി അടക്കം കാറില്‍ വീട്ടിലേക്ക് കൊണ്ടുപോയി മകന്‍. സംഭവത്തില്‍ 50-കാരനായ ആര്‍.എ.ഡി. എന്നയാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസ്തൂരിയയിലെ അവിലസ് പട്ടണത്തിലെ ലാ കറോണിയ മുനിസിപ്പല്‍ സെമിത്തേരിയിലാണ് ഈ സംഭവം.

ഒരു രാത്രി മുഴുവന്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഇയാള്‍, ഇന്നലെ കോടതിയില്‍ ജന്‍ഡ്ജിയോട് പറഞ്ഞത്, അമ്മ യഥാര്‍ത്ഥത്തില്‍ മരിച്ചുവോ എന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഇത് ചെയ്തതെന്നായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അവര്‍ മരിച്ചത്. അവരുടെ മരണം വളരെ പെട്ടെന്നായതിനാലാണ് വിശ്വസിക്കാന്‍ കഴിയാത്തതെന്നും അയാള്‍ പറഞ്ഞു. അറസ്റ്റില്‍ ആയ ഉടനെ ഇയാളെ ഒരു മനോരോഗ വിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. ഇയാള്‍ക്ക് മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാള്‍ സെമിത്തേരിയില്‍ എത്തിയത്. അമ്മയുടെ ശവകുടീരത്തിന് മുന്നില്‍ എത്തി 'അമ്മയെ അനുമതിയില്ലാതെ വീട്ടില്‍ നിന്ന് മാറ്റിയിരിക്കുന്നു,' എന്ന് ബഹളം വെച്ച ശേഷം, പൂക്കള്‍ നീക്കം ചെയ്ത് ശവകുടീരം തുറന്ന്, ഇഷ്ടികകള്‍ പൊളിച്ച് തായ്ക്കുളി പുറത്തെടുത്ത്, അത് കാറിന്റെ ബൂട്ടില്‍ വെച്ച് രണ്ടു മൈല്‍ ദൂരം ഉള്ള വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇത് കണ്ട ആരോ ഒരാള്‍ പള്ളി വികാരിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. തുടര്‍ന്ന് വികാരി അച്ഛന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി മൃതദേഹത്തോടൊപ്പം മകനെ കണ്ടെത്തി.

ശവകുടീരം അഴിച്ചു, മൃതശരീരം തകരാറുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതിയുടെ ഉത്തരവോടുകൂടി ശവകുടീരം വീണ്ടും തുറന്നു. പിന്നീട് മൃതശരീരം തിരിച്ചയച്ചു സെമിത്തേരിയില്‍ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം മാതാവിന്റെ മൃതശരീരം നീക്കം ചെയ്തതിനു പിന്നാലെ, ശവകുടീര അശുദ്ധീകരണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്താനുള്ള അന്വേഷണത്തിലാണ്. പ്രതിയുടെ ഇത്തരത്തിലുള്ള സംഭവത്തിലൂടെ, സെമിത്തേരിയിലും സാമൂഹിത്തിലും ഈ വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Tags:    

Similar News