എഡിബി സഹായ കരാറില്‍ ഒപ്പുവെച്ച് ശ്രീലങ്ക; 300 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കും

എഡിബി സഹായ കരാറില്‍ ഒപ്പുവെച്ച് ശ്രീലങ്ക; 300 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കും

Update: 2025-11-18 11:13 GMT

കൊളംമ്പോ: ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ (എഡിബി) നിന്ന് 300 മില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള കരാറുകള്‍ ഒപ്പുവെച്ചതായി ശ്രീലങ്ക. സാമ്പത്തിക മേഖലയില്‍ മാക്രോ ഇക്കണോമിക് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിര വികസന പദ്ധതികള്‍ക്കും ടൂറിസം മേഖലയിലെ വികസന പരിപാടിക്കുമായാണ് സ ഹായം. 100 മില്യണ്‍ യുഎസ് ഡോളര്‍ വീതമുള്ള മൂന്ന് ഘട്ടങ്ങളിലായാണ് ഫണ്ട് ലഭിക്കുകയെന്ന് രാജ്യത്തെ ധനകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

ധനകാര്യ മന്ത്രാലയം സെക്രട്ടറി ഡോ ഹര്‍ഷണ സൂര്യപ്പെരുമയും എഡിബി കണ്‍ട്രി ഡയറക്ടര്‍ തകഫുമി കഡോനോയും കൊളംബോയില്‍ വച്ചാണ് കരാറുകളില്‍ ഒപ്പുവെച്ചത്. ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് പ്രാഥമിക ഊന്നല്‍. കിഴക്കന്‍ തുറമുഖ ജില്ലയായ ട്രിങ്കോമലിയിലും മധ്യ പ്രവിശ്യയിലെ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സിഗിരിയയിലും ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിനായും ഫണ്ടിന്റെ ഒരു ഭാഗം പ്രയോജനപ്പെടുത്തും.

വിദേശ കരുതല്‍ ശേഖരം കുറയുന്നതിനും, ഉയര്‍ന്ന പണപ്പെരുപ്പത്തിനും വായ്പാ വീഴ്ചകള്‍ക്കും കാരണമായ 2022 ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം മുന്നേറാനുള്ള കടുത്ത ശ്രമത്തിലാണ് ശ്രീലങ്ക.

Tags:    

Similar News