കൂട്ടുകാരി കാമുകനുമായി പിരിയുന്നതിനു ഇടനില നിന്ന 15 കാരികുത്തേറ്റ് മരിച്ചു; കൊലപാതകതത്തില്‍ കലാശിച്ചത് ടെഡി ബെയറിനെ ചൊല്ലിയുള്ള തര്‍ക്കം
കൂട്ടുകാരി കാമുകനുമായി പിരിയുന്നതിനു ഇടനില നിന്ന 15 കാരികുത്തേറ്റ് മരിച്ചു
ലണ്ടന്‍: ഒരു ടെഡി ബെയറിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരു പതിനഞ്ചുകാരിയെ കുത്തിക്കൊന്നതായി ഇന്നലെ നടന്ന കേസ് വിചാരണയില്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹസ്സന്‍ സെന്റാമു എന്ന 18 കാരനാണ് എലിയാന്‍ ആന്‍ഡം എന്ന 15 കാരിയെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. തന്റെ മുന്‍ കാമുകിയും അവരുടെ സുഹൃത്തുക്കളുമൊത്ത് മുന്‍കൂട്ടി നിശ്ചയിച്ച ഒരു കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം ഉണ്ടായത്. മരണമടഞ്ഞ എലിയാന്റെ സുഹൃത്തുകൂടിയായ കാമുകിയില്‍ നിന്നും 10 ദിവസം മുന്‍പാണ് ഇയാള്‍ വേര്‍പിരിഞ്ഞത്.
കൈവശമുള്ള സാധനങ്ങള്‍ കൈമാറുന്നതിനിടയില്‍ ഒരു ടെഡി ബെയറിനെ തിരികെ നല്‍കാന്‍ വിസമ്മതിച്ച പ്രതി കോപത്താല്‍, തന്റെ കൈവശം ഇരുന്ന കത്തിയെടുത്ത് എലിയാന്റെ കഴുത്തിന് നേരെ വീശുകയായിരുന്നു. കൊലചെയ്തെന്ന് സമ്മതിച്ച പ്രതി പക്ഷെ അത് കോപത്താല്‍ ചെയ്തതാണെന്ന വാദം നിഷേധിച്ചു. മറിച്ച് താന്‍ ഒരു ഓട്ടിസം ബാധിതനാണെന്നായിരുന്നു അയാള്‍ വാദിച്ചത്. എന്നാല്‍, കോടതി ഈ വാദം കണക്കിലെടുത്തില്ല. പൊതുയിടത്ത് പെണ്‍കുട്ടികളാല്‍ അപമാനിക്കപ്പെട്ടു എന്ന ചിന്തയില്‍ നിന്നും ഉയര്‍ന്ന കോപമാണ് ഇയാളെ കൊലപാതകത്തിലേക്ക് തള്ളിവിട്ടതെന്ന് കോടതി നിരീക്ഷിച്ചു.
തെക്കന്‍ ലണ്ടനിലെ ന്യൂ ആഡിംഗ്ടണില്‍ നിന്നും ബസ്സില്‍ കയറുമ്പോള്‍ തന്നൈയാളുടെകൈവശം ആയുധമുണ്ടായിരുന്നു. കാമുകിയുമായി വേര്‍പിരിഞ്ഞതിന് ശേഷം,ഇരുവരും പരസ്പരം നല്‍കിയ സമ്മാനങ്ങള്‍ പരസ്പരം തിരികെ നല്‍കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം. ഇതില്‍ ഒരു ടെഡി ബെയറിനെ കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ശേഷം ഇയാള്‍ കത്തി വലിച്ചെറിയുന്നതും, ഓടി മറയുന്നതുമൊക്കെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഓള്‍ഡ് ബെയ്ലി കോടതിയിലാണ് ഈ കേസിന്റെ വിചാരണ നടക്കുന്നത്.