ട്രെയിനിൽ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചു; പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സും ധരിച്ച ആ യുവതിയെ തേടി പൊലീസ്; ചിത്രം പുറത്ത്

Update: 2026-01-20 15:54 GMT

സൗത്ത് യോർക്ഷർ: ട്രെയിനിൽ വെച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബർ 14-നാണ് ഈ സംഭവം നടന്നത്. ഷെഫീൽഡിനും വർക്ക്സോപ്പിനും ഇടയിൽ സർവീസ് നടത്തിയ ട്രെയിനിൽ വെച്ചാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോർക്ഷർ പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിനും ചിത്രത്തിലുള്ള സ്ത്രീയെ തിരിച്ചറിയുന്നതിനും പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പുറത്തുവിട്ട ചിത്രങ്ങളിൽ, നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സുമാണ് ധരിച്ചിരുന്നത്.

Tags:    

Similar News