തോമസ് കെ തോമസിനെ മന്ത്രിയാക്കില്ല; ചാക്കോയുടെ ആവശ്യം വീണ്ടും തള്ളി മുഖ്യമന്ത്രി; ശശീന്ദ്രന്‍ തന്നെ സിപിഎമ്മിന് പ്രിയങ്കരന്‍; വെള്ളാപ്പള്ളിയുടെ യോഗനാദ വിമര്‍ശനത്തില്‍ കുട്ടനാട് പോകുമെന്ന ആശങ്കയില്‍ എന്‍സിപി; ഇടതിനൊപ്പമെന്ന് ചാക്കോ പറയുന്നത് മന്ത്രിയെ മാറ്റാനുള്ള അവസാന അടവ്

Update: 2025-01-05 07:45 GMT

തിരുവനന്തപുരം: തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രിമാറ്റം ചര്‍ച്ച ചെയ്തുവെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ഉറച്ച നിലപാടിലാണ്. പാര്‍ട്ടിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോട് അനുകൂല നിലപാട് മുഖ്യമന്ത്രി എടുത്തിട്ടില്ല.

പാര്‍ട്ടിയുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്തില്ല. പാര്‍ട്ടിയുടെ അഭിപ്രായം അറിയിച്ചു. മുഖ്യമന്ത്രിക്ക് ചില അവകാശങ്ങളും അധികാരങ്ങളും ഉണ്ട്. യുക്തമായ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്നാണ് പ്രതീക്ഷ. എന്‍സിപി യുഡിഎഫിലേക്ക് പോകുമെന്ന് ചില പ്രചരണങ്ങള്‍ ഉണ്ട്. അത് ഭാവന സൃഷ്ടിയാണെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്ത് തന്നെ നില്‍ക്കുമെന്ന സന്ദേശം നല്‍കി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് ശ്രമം. എന്നാല്‍ ഏത് സാഹചര്യത്തിലും തോമസ് കെ തോമസിന് അനുകൂല തീരുമാനം മുഖ്യമന്ത്രിയോ സിപിഎമ്മോ എടുക്കില്ല. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാണ് എന്‍സിപിയുടെ ആവശ്യം. ഈ ആവശ്യം മുഖ്യമന്ത്രി പലതവണ തള്ളിയിരുന്നു.

എന്‍സിപിയുടെ കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കുമെന്നും സൂചനകളുണ്ട്. എംഎല്‍എ തോമസ് കെ തോമസ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ ഉടലെടുത്ത ചര്‍ച്ചകള്‍ക്കിടെയാണ് സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ പുറത്തു വന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ലേഖനം ചര്‍ച്ചയാക്കിയാണ് ആവശ്യം. തോമസ് കെ തോമസ് പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയര്‍ന്നു. തോമസ് കെ തോമസിനെ ശക്തമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. എസ് എന്‍ ഡി പിയ്ക്ക് നിര്‍ണ്ണായക സ്വാധീനം കുട്ടനാട്ടിലുണ്ട്. എന്‍ഡിഎയില്‍ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റാണ് ഇത്.

എന്നാല്‍ ചര്‍ച്ചകള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തള്ളി. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ദുരുദ്ദേശപരമായി ഒന്നും നടക്കുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റില്‍ എന്‍സിപിക്ക് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്‍സിപി ക്ഷയിച്ച് ഒരു വള്ളത്തില്‍ക്കയറാനുള്ള ആളുപോലും ഇല്ലാതായി. സംഘടന മുഖപത്രമായ 'യോഗനാദ'ത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ചാക്കോയുടെയും തോമസ് കെ തോമസിന്റെയും പരാക്രമം രണ്ട് രാഷ്ട്രീയകേരളം ചിരിക്കുകയാണ്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനായ തോമസിന് ജേഷ്ഠന്റെ ഗുണമില്ല. രാഷ്ട്രീയ പാരമ്പര്യവുമില്ല. തോമസ് ചാണ്ടിയോടുള്ള സ്നേഹം കൊണ്ടാകാം കുട്ടനാട് സീറ്റ് എല്‍ഡിഎഫ് എന്‍സിപിക്ക് കൊടുത്തത്. അത് അപരാധമായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Tags:    

Similar News