'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയില്‍ ഒളിയമ്പുമായി ആരോഗ്യമന്ത്രി; കയ്യടിച്ച് ഭരണപക്ഷ എംഎല്‍എമാരും; സിസ്റ്റത്തിന്റെ തകരാര്‍ മാറിയില്ലേയെന്ന് ചോദിച്ചു പ്രതിപക്ഷം; ചെലവഴിച്ച പണത്തിന്റെ കണക്ക് പറഞ്ഞ് വീണ ജോര്‍ജ്ജ്
കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍'
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ശിശു ജനന-മരണ നിരക്കിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവെയാണ് രാഹുലിനെതിരെ മന്ത്രി ഒളിയമ്പെയ്തത്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഭരണപക്ഷ എംഎല്‍എമാര്‍ മന്ത്രിക്ക് കയ്യടിക്കുകയും ചെയ്തു.
അതിനിടെ നിയമസഭയില്‍ ഉപകരണ പ്രതിസന്ധിയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫണ്ടില്ലായ്മയും ഉപകരണങ്ങളുടെ കുറവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നും മുന്‍ സര്‍ക്കാരുകളേക്കാള്‍ സൗജന്യ ചികിത്സയും ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ടും പലമടങ്ങ് വര്‍ധിപ്പിച്ചുവെന്നും മന്ത്രി വീണാ ജോര്‍ജ് മറുപടിയില്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ സാധാരണ രോഗികളില്‍ നിന്ന് പണം വാങ്ങേണ്ട അവസ്ഥയുണ്ടെന്ന തരത്തില്‍ വകുപ്പ് മേധാവി ഡോ. ഹാരിസ് നടത്തിയ പരാമര്‍ശവും ഇതിന് പുറമെ, ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും എക്‌സ്‌റേ ഫിലിമിന്റെയും ദൗര്‍ലഭ്യം സംബന്ധിച്ച വാര്‍ത്തകളും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. സാധാരണ രോഗികള്‍ക്ക് അവശ്യ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചോദ്യമുയര്‍ന്നു.
ആരോപണങ്ങള്‍ക്ക് മറുപടിയായി, മുന്‍ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തെയും ഫണ്ട് വിനിയോഗം മന്ത്രി താരതമ്യം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് (2011-2016) 15.64 കോടി രൂപ ചെലവഴിച്ചപ്പോള്‍, ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ 41.84 കോടി രൂപ ചെലവഴിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ കിഫ്ബിയില്‍ നിന്നുള്ള 43 കോടി രൂപ ഉള്‍പ്പെടെ 80.66 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതില്‍ സ്‌പെക്ട് സ്‌കാന്‍ പോലുള്ള ആധുനിക ഉപകരണങ്ങളും ഉള്‍പ്പെടുന്നു. യൂറോളജി വിഭാഗത്തില്‍ മാത്രം, 2011-16 കാലയളവില്‍ 26.90 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയപ്പോള്‍, 2018 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 2.5 കോടിയിലധികം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2015-16ല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി രജിസ്‌ട്രേഷന്‍ 8 കോടി ആയിരുന്നെങ്കില്‍, ഇപ്പോഴത് 13 കോടിയായി ഉയര്‍ന്നു. ഇത് ജനസംഖ്യാ വര്‍ധന കൊണ്ടല്ല, മറിച്ച് സര്‍ക്കാര്‍ സംവിധാനത്തിലുള്ള വിശ്വാസം വര്‍ധിച്ചതുകൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ സ്വകാര്യ മേഖലയിലേതുപോലെ എളുപ്പത്തില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയില്ല, അതിന് നടപടിക്രമങ്ങളുണ്ട്. ഈ നടപടിക്രമങ്ങളിലെ കാലതാമസമാണ് ഉദ്ദേശിച്ചതെന്ന് സിസ്റ്റത്തിലെ തകരാര്‍ എന്ന നിലയില്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത് അപര്യാപ്തമായതിനാല്‍ ഈ തുക ഉയര്‍ത്തുന്നതുപോലുള്ള കാലോചിതമായ മാറ്റങ്ങള്‍ സംവിധാനത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി സമ്മതിച്ചു
2015-16 യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ 114 കോടി രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി അനുവദിച്ചത്. 2024-25 സാമ്പത്തികവര്‍ഷം 1498.5 കോടി രൂപയാണ് ഇന്‍ഷുറന്‍സ് ഇനത്തില്‍ ഈ സര്‍ക്കാര്‍ ചെലവഴിച്ചത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 7408 കോടി രൂപയാണ് ഈ സര്‍ക്കാര്‍ സൗജന്യ ചികിത്സയ്ക്ക് ചെലവഴിച്ചത്. ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
കേരളത്തിലെ ജനങ്ങളുടെ ചികിത്സാ ചെലവ് (Out-of-pocket expenditure) ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ ഓഫീസിന്റെ (NSSO) കണക്കുകള്‍ നിരത്തി മന്ത്രി അവകാശപ്പെട്ടു. 2016ല്‍ ?ഗ്രാമീണ മേഖലയില്‍ 17054 ?ന?ഗരമേഖലയില്‍ 23123 രൂപയുമായിരുന്നു. 2024 ലെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഗ്രാമീണ മേഖലയില്‍ 10929 ആയും ന?ഗരമേഖലയില്‍ 13140 രൂപയായും കുറഞ്ഞു. മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരള്‍ മാറ്റിവയ്ക്കല്‍, ഹൃദയം മാറ്റിവയ്ക്കല്‍, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങിയ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ 40-45 ലക്ഷം രൂപ ചെലവ് വരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നടത്തുന്നതിലൂടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ ആരോ?ഗ്യ സുരക്ഷ പദ്ധതിയുടെ ഭാ?ഗമായി നിരവധി പാവപ്പെട്ട രോ?ഗികള്‍ക്ക് സൗജന്യ ചികിത്സ കൊടുക്കുന്നുവെന്നു പറയുമ്പോഴും പല ആശുപത്രികളും ഇത് നിഷേധിക്കുകയാണ്. കാരുണ്യ ആരോ?ഗ്യ ഇന്‍ഷുറന്‍സ് ഉള്ള കേരളത്തിലെ വിവിധ ആശുപത്രികളില്‍ 1500 കോടിയോളം രൂപ സര്‍ക്കാര്‍ കുടിശ്ശിക തുകയായി നല്‍കാനുണ്ടെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. നാലുവര്‍ഷത്തിനിടയില്‍ 7408 കോടി രൂപ ഇന്‍ഷുറന്‍സ് ഇനത്തില്‍ ചെലവഴിച്ചതായും കഴിഞ്ഞ ദിവസം 92 കോടി രൂപ അനുവദിച്ചതായും ശേഷിക്കുന്ന തുക അനുവദിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും മന്ത്രി മറുപടി നല്‍കി.