ബിഹാറില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തും; 120 മുതല്‍ 140 സീറ്റ് വരെ നേടും; പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് 93 മുതല്‍ 112 സീറ്റ്; ബിജെപി ഏറ്റവും വലിയ കക്ഷിയാകും; ജന്‍സുരാജ് പാര്‍ട്ടി അക്കൗണ്ട് തുറക്കും; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്; ടൈംസ് നൗ-ജെ വി സി അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ ഇങ്ങനെ

ടൈംസ് നൗ-ജെ വി സി അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ ഇങ്ങനെ

Update: 2025-11-01 15:18 GMT

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യു നയിക്കുന്ന എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ. ടൈംസ് നൗവിന് വേണ്ടി ജെ വി സി പോളിന്റെ സര്‍വേ ഫലമാണ് ശനിയാഴ്ച പുറത്തുവന്നത്. അതേസമയം, പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ തേജസ്വി യാദവാണ് ജനങ്ങളുടെ മനസ്സിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

243 അംഗ നിയമസഭയില്‍, എന്‍ഡിഎ 120 മുതല്‍ 140 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. മഹാഗഡ്ബന്ധന്‍ 93 മുതല്‍ 112 സീറ്റ് വരെ നേടാം. നിയമസഭയില്‍ 70 മുതല്‍ 81 സീറ്റുമായി ബിജെപി ഏറ്റവും വലിയ കക്ഷിയാകും. ജെഡിയു 42 മുതല്‍ 48 സീറ്റുവരെ നേടാം.

എല്‍ജെപി( രാംവിലാസ് പാസ്വാന്‍)-5 -7

ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച( എ്ച്ച് എ എം)- 2

രാഷ്ട്രീയ ലോക് മോര്‍ച്ച( ആര്‍ എല്‍ എം)-1-2

മഹാഗഡ്ബന്ധന്‍

ആര്‍ജെഡി: 69-78

കോണ്‍ഗ്രസ്-9-17

സിപിഐ( എംഎല്‍): 12-14

സിപിഐ-1

സിപിഎം-1-2

പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി ഒരുസീറ്റുമായി അക്കൗണ്ട് തുറന്നേക്കും. എഐഎംഐഎം, ബിഎസ്പി, മറ്റുപാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് 8 മുതല്‍ 10 വരെ സീറ്റ് നേടിയേക്കും.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജനപ്രീതി

ജെ വി സി പോള്‍ സര്‍വേ പ്രകാരം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ക്ക് ഏറ്റവും താല്‍പ്പര്യമുള്ള നേതാവ് തേജസ്വി യാദവാണ്. 33 ശതമാനം പേര്‍ തേജസ്വിയെ പിന്തുമച്ചു. 29 ശതമാനവുമായി നിതീഷ് കുമാര്‍ രണ്ടാമതും, 10 ശതമാനവുമായി ചിരാഗ് പാസ്വാനും, പ്രശാന്ത് കിഷോറും മൂന്നാം സ്ഥാനത്തുണ്ട്.

9 ശതമാനം പിന്തുണയുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി നാലാം സ്ഥാനത്താണ്. ബിജെപിയില്‍ നിന്നൊരാളെ നാലുശതമാനം പേരും, മഹാഗഡ്ബന്ധനില്‍ നിന്ന് മറ്റൊരാളെ 5 ശതമാനം പേരും പിന്തുണച്ചു

വോട്ട് വിഹിതം

ജെ വി സി അഭിപ്രായ സര്‍വേ പ്രകാരം, എന്‍ഡിഎക്ക് 41 ശതമാനം മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതം കിട്ടുമെന്നാണ് പ്രവചനം. മഹാഗഡ്ബന്ധന് 39 ശതമാനം മുതല്‍ 41 ശതമാനം വരെ. ജന്‍സുരാജ് പാര്‍ട്ടി-6 മുതല്‍ 7 ശതമാനം വരെ. മറ്റുചെറുകക്ഷികള്‍ 10 ശതമാനം മുതല്‍ 11 ശതമാനം വരെ.

നവംബര്‍ ആറിനും 11 നുമായി രണ്ടുഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും.

വോട്ടര്‍മാരുടെ കണക്ക്

അന്തിമ വോട്ടര്‍മാരുടെ എണ്ണം: 7.42 കോടി

ജൂണ്‍ 24-ലെ വോട്ടര്‍മാരുടെ എണ്ണം: 7.89 കോടി

കരട് പട്ടികയില്‍ നിന്ന് നീക്കം ചെയ്ത വോട്ടര്‍മാര്‍: 65 ലക്ഷം

ഓഗസ്റ്റ് 1, 2025-ലെ കരട് പട്ടികയിലെ വോട്ടര്‍മാര്‍: 7.24 കോടി

2020 ലെ നിയമസഭ തിരഞ്ഞെടുപ്പ്: പാര്‍ട്ടികളുടെ പ്രകടനം

ബിജെപി 110 സീറ്റില്‍ മത്സരിച്ചു. 74 സീറ്റില്‍ ജയിച്ചു. 19.8 ശതമാനം വോട്ടുവിഹിതം.

ജെഡിയു 115 സീറ്റില്‍ മത്സരിച്ചു. 43 ല്‍ ജയിച്ചു. 15.7 ശതമാനം വോട്ടുവിഹിതം

ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച( സെക്കുലര്‍)- ഏഴുസീറ്റില്‍ മത്സരിച്ച് നാലുസീറ്റില്‍ ജയിച്ചു. 0.9 ശതമാനം വോട്ടുവിഹിതം


Tags:    

Similar News